October 1, 2023 Sunday

കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും

Janayugom Webdesk
തിരുവനന്തപുരം
February 18, 2022 8:36 am

പതിനഞ്ചാം നിയമസഭയുടെ നാലാം ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. രാവിലെ ഒമ്പതിന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ സഭാ നടപടികള്‍ ആരംഭിക്കും. മാർച്ച് 11ന് സംസ്ഥാന ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. തുടര്‍ന്ന് ഫെബ്രുവരി 21ന് പി.ടി. തോമസിന് ചരമോപചാരം അർപ്പിച്ച് സഭ പിരിയും. ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൻ മേലുള്ള ചര്‍ച്ച ഫെബ്രുവരി 22,23, 24 തീയതികളിലായി നടക്കും. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ ചേരില്ല. തുടർന്ന് 2022–23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് മാര്‍ച്ച് 11ാം തീയതി ധനമന്ത്രി കെ എൻ ബാലഗോപാൽ സഭയില്‍ അവതരിപ്പിക്കും. മാർച്ച് 14,15,16 തീയതികളിൽ ബജറ്റിനെ സംബന്ധിക്കുന്ന പൊതുചർച്ച നടക്കും. വോട്ട്ഓണ്‍അക്കൗണ്ട് മാര്‍ച്ച് 22ാം തീയതിയാണ്. 23ാം തീയതി സഭാ സമ്മേളനം അവസാനിക്കും.

 

Eng­lish Summary:The bud­get ses­sion of the Ker­ala Leg­isla­tive Assem­bly will begin today

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.