ചെെനയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 53 ആയി ഉയര്‍ന്നുവെന്ന് അധികൃതര്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷാങ്ഷാ നഗരത്തിലെ വ്യാപരസമുച്ചയം തകര്‍ന്നുവീണത്. കെട്ടിട നിര്‍മ്മാണത്തിലുണ്ടായ പിഴവുമൂലമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ആറ് ദിവസങ്ങളോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാന്‍ സാധിച്ചത്.
രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. 10 പേരെയാണ് രക്ഷപ്പെട്ടതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. വീടുകളും ഹോട്ടലും സിനിമാ തീയേറ്ററുമുള്‍പ്പെടുന്ന കെട്ടിട സമുച്ചയമാണ് തകര്‍ന്ന് വീണത്. സ്‌നിഫർ ഡോഗ്‌സ്, ലൈഫ് ഡിറ്റക്ടറുകൾ, ഡ്രോണുകൾ എന്നിവയുടെ സഹായത്തോടെയാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനുള്ളവരെ കണ്ടെത്തിയത്.
സംഭവത്തെതുടര്‍ന്ന് കെട്ടിടത്തിന്റെ ഉടമയും സുരക്ഷാ ഉദ്യോഗസ്ഥരുമുള്‍പ്പെടെ 11 പേരെ അറസ്റ്റ് ചെയ്തു. നിയമവിരുദ്ധമായി കെട്ടിടത്തില്‍ പുനര്‍നിര്‍മ്മാണം നടത്തിയ രണ്ട് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കെട്ടിടത്തിന്റെ സുരക്ഷാ പരിശോധനയില്‍ വീഴ്ച സംഭവിച്ചതായും അധികൃതര്‍ അറിയിച്ചു.
English summary;The building collapsed; 53 deaths in China
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.