ബംഗ്ലാവിന് കേടുപാടുകള്‍ സംഭവിച്ചത് ബിജെപിയുടെ ഗൂഢാലോചന: അഖിലേഷ് യാദവ്

Web Desk

ഉത്തര്‍പ്രദേശ്

Posted on June 13, 2018, 6:31 pm

ബിജെപിയുടെ ഗൂഡാലോചനയുടെ ഫലമായാണ് ഗവണ്‍മെന്റ് ബംഗ്ലാവിന് കേടുപാടുകള്‍ ഉണ്ടായതെന്ന് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബിജെപി നേരിടുന്ന തുടര്‍ച്ചയായ പരാജയങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗ്ലാവിനു കേടുപാടുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ റാം നായിക് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ നികുതി പണം കൊണ്ട് നിര്‍മ്മിച്ചതാണെന്നും അതുകൊണ്ടുതന്നെ ഇത് വളരെ ഗൗരവമേറിയ വിഷയമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

ബംഗ്ലാവിന്റെ ഭിത്തികള്‍ സൈക്കിള്‍ ട്രാക്കുകള്‍ക്കുമാണ് കേടുപാടുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. തങ്ങളെ അപമാനിക്കാന്‍ വേണ്ടി ബിജെപി മനപൂര്‍വ്വം ചെയ്തതാണെന്നാണ് അഖിലേഷ് യാദവിന്റെ വാദം. സുപ്രിം കോടതി ഉത്തരവിനെ തുടര്‍ന്ന് അഖിലേഷ യാദവ് നേരത്തെതന്നെ ബംഗ്ലാവ് ഒഴിഞ്ഞിരുന്നു.