Web Desk

 കൊച്ചി

January 28, 2021, 12:03 pm

കത്തിയ മൃതദേഹം ‚പിന്തുടർന്നെത്തിയ പൊലീസിന്  മുന്നിൽ തെളിഞ്ഞത്  കൊലപാതകത്തിനൊപ്പം മോഷണവും 

Janayugom Online

റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞമൃത ദേഹം  തിരിച്ചറിഞ്ഞപ്പോൾ വെളിവായത് ‚വലിയൊരു മോഷണ കേസ് .മോഷണത്തിന് നേതൃത്വം നൽകിയത് കൊള്ളയടിക്കപെട്ട വീട്ടുടമയുടെ സഹോദരന്റെ മകനടക്കമുള്ള സംഘമാണെന്നറിഞ്ഞു മൂക്കത്തു വിരൽ വെയ്ക്കുകയാണ് നാട്ടുകാർ .പുതുവത്സര ദിനത്തിലാണ് പുതുക്കലവട്ടം കൂട്ടുങ്ങൽ പ്ലാ സിഡിന്റെ  വീട്ടിൽനിന്ന് 125 പവൻ സ്വർണം മോഷണം പോയത് .ഈ കേസ് അന്വേഷണം നടക്കുന്നതിനിടയിലാണ്    ബുധനാഴ്ച്ച ഉച്ചയോടെ പുല്ലേപ്പടി റെയിവേ ട്രാക്കിൽ അജ്ഞാത മൃത ദേഹം കണ്ടത് .കത്തിക്കരിഞ്ഞ നിലയിൽ ‚തല ട്രാക്കിൽ കിടക്കുന്ന രീതിയിലായിരുന്നു മൃത ദേഹം .

ആളൊഴിഞ്ഞ സ്ഥലത്തു കൂട്ടംകൂടി മദ്യപിച്ചിരുന്ന സംഘത്തെ പിന്തുടർന്ന പോലീസ് സംഘത്തിലെ ഒരാളെ പിടികൂടി ചോദ്യം ചെയ്തതോടെ നാടകീയമായി കൊലപാതകം മാത്രമല്ല മോഷണവും പുറത്തു വന്നു.പുതുക്കലവട്ടം മോഷണക്കേസിൽ പിടിയിലായത് വീട്ടുടമയുടെ അനിയന്റെ മകൻ ഡിനോയ് ആണ്.   ഇയാൾ തന്നെയാണ് കൂട്ടുപ്രതി ജോബിയെ കൊന്നതും. ഡിനോയിയുടെ സഹോദരിയുടെ വിവാഹത്തിന് വീട്ടുടമയായ പ്ലാസിഡും കുടുംബവും പോയ സമയത്താണ് മോഷണം നടത്തിയത്. ഡിനോയ് ‚ജോബി എന്നിവർ ചേർന്നാണ് മോഷണം നടത്തിയത്. പോലീസ് ജോബിയിലേക്കെത്തുന്നതായി മനസിലാക്കിയപ്പോഴാണ് കൊല നടത്തിയത്.

കൊച്ചി പുല്ലേപ്പടിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നാലു പ്രതികളാണ്  പിടിയിലായത് . മാനാശ്ശേരി സ്വദേശികളായ ഡിനോയ്‌ ‚പ്രദീപ്, മണിലാൽ, സുലു എന്നിവരാണ് പിടിയിലായത്. മരിച്ച ജോബിയുടെ സുഹൃത്തുക്കളാണ് പ്രതികൾ .

പ്രതികളേ എളമക്കര പോലീസ് സ്റ്റേഷനിൽ നിന്നും ആരോഗ്യ പരിശോധനക്ക് ജനറൽ ആശുപത്രിയിലേക്ക് കാെണ്ടുപോകുന്നു

eng­lish sum­ma­ry ;The burnt body was found in front of the pur­su­ing police, along with mur­der and theft
you may also like this video;