Web Desk

ഇടുക്കി

March 02, 2020, 9:55 am

നിർത്തിയിട്ടിരുന്ന ബസിന് തീപിടിച്ച് ക്ലീനർ വെന്തുമരിച്ചു

Janayugom Online

നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീ പിടിച്ച് ഒരാൾ മരിച്ചു. കുമളി പെട്രോൾ പമ്പിന് സമീപം വെളുപ്പിന് രണ്ട് മണിയോടെയാണ് സംഭവം. ബസിനുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്ന ക്ലീനറാണ് മരിച്ചത്.

കുമളി- കോട്ടയം റൂട്ടിലോടുന്ന കൊണ്ടോടി ബസിനാണ് തീപിടിച്ചത്. സര്‍വീസ് കഴിഞ്ഞ് കുമളിയിലെ പെട്രോള്‍ പമ്പിന് സമീപം ബസ് നിറുത്തിയിട്ടിരിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് തീ പൂർണ്ണമായി കെടുത്തിയത്.

Eng­lish Sum­ma­ry: The bus caught fire in Kumali.

you may also like this video;