ആളിറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു; ബസിനടിയില്‍പ്പെട്ട വയോധിക മരിച്ചു

Web Desk
Posted on September 15, 2019, 10:11 pm

തൊടുപുഴ: സ്വകാര്യ ബസില്‍ നിന്നും ഇറങ്ങുന്നതിനിടെ താഴെ വീണ വയോധിക ബസ്
കയറി മരിച്ചു. ചെറുതോട്ടിന്‍കര ചക്കുങ്കല്‍ പരേതനായ ചാക്കോയുടെ മകള്‍ മേരി ചാക്കോ (82)ആണ് മരിച്ചത്.

ബസില്‍ നിന്നും ഇറങ്ങുന്നതിനിടെ അശ്രദ്ധമായി ബസ് മുന്നോട്ട് എടുത്തതാണ്
അപകടത്തിനിടയാക്കിയതെന്ന് യാത്രക്കാര്‍ ആരോപിച്ചു. രാവിലെ തൊടുപുഴ ഞാറക്കാട് റൂട്ടില്‍ ചെറുതോട്ടുംകരയിലാണ് സംഭവം. ബസിന്റെ പിന്‍ചക്രം കയറിയിറങ്ങിയതിനെ തുടര്‍ന്ന് ഇവരെ മുതലക്കോടത്തും തുടര്‍ന്ന് കോലഞ്ചരി മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംസ്‌ക്കാരം നാളെ(17) വണ്ടമറ്റം സെന്റ്.ജോര്‍ജ് പള്ളിയില്‍ നടക്കും.
അവിവിവാഹിതയാണ്. അപകടത്തിനിടയാക്കിയ സ്വകാര്യ ബസ് പൊലീസ്
കസറ്റഡിയിലെടുത്തു.