7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 21, 2024
November 20, 2024
November 20, 2024
November 20, 2024

ഉപതെരഞ്ഞെടുപ്പ് വർഗ്ഗീയ ഫാസിസത്തിനെതിരായ വിധിയെഴുത്താകും; ബിനോയ് വിശ്വം

Janayugom Webdesk
ചേലക്കര
October 18, 2024 8:50 pm

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് വർഗ്ഗീയ ഫാസിസത്തിനും കേരളത്തോടുള്ള കേന്ദ്ര ഗവൺമെന്റിന്റെ അവഗണനക്കുമെതിരായ വിധിയെഴുത്താകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. ചേലക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി സിപിഐ ചേലക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിഞ്ഞുനില്ക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നത്. കേന്ദ്രം തുടരുന്ന അവഗണനക്കിടയിലും എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ജില്ലാ കൗൺസിൽ അംഗം അരുൺ കാളിയത്ത് അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി കെ. രാജൻ, ആലത്തൂർ എംപി കെ.രാധാകൃഷ്ണൻ, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സിഎൻ.ജയദേവൻ, ജില്ലാ സെക്രട്ടറി കെകെ. വത്സരാജ് തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.