ബുച്ചാറെസ്റ്റ്(റൊമാനിയ): ഓപ്പറേഷന്‍ നടക്കുന്നതിനിടെ തീപിടിച്ച് ക്യാന്‍സര്‍ രോഗി മരിച്ചു. റൊമാനിയയിലെ ബുച്ചാറെസ്റ്റിലാണ് സംഭവം. അണുബാധ തടയാന്‍ ഉപയോഗിച്ച മരുന്നില്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നു. ഓപ്പറേഷന്‍ ടേബിളില്‍ ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടെ ഉപയോഗിച്ചുകൊണ്ടിരുന്ന വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ശസ്ത്രക്രിയോപകരണ(ഇലക്ട്രിക് സ്കാല്‍പെല്‍)ത്തില്‍ നിന്നാണ് രോഗിയ്ക്ക് തീ പിടിച്ചത്.
നാല്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ അറുപത്തിയാറുകാരി പൊള്ളലേറ്റ ശേഷം ഒരു ആഴ്ചയിലേറെ ചികിത്സയില്‍ ആയിരുന്നു. പാന്‍ക്രിയാസില്‍ ക്യാന്‍സര്‍ ബാധയെ തുടര്‍ന്നാണ് ഇവരെ ബുച്ചാറെസ്റ്റിലെ ഫ്ലോറെസ്കാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.
you may also like this video;
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് റൊമാനിയയിലെ ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു. സത്യം കണ്ടെത്തുമെന്നും രോഗിയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും ആരോഗ്യമന്ത്രി വിക്ടര്‍ കോസ്റ്റാ പറഞ്ഞു.
വൈദ്യുതി ഉപയോഗിച്ച് സര്‍ജറി ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അണുബാധ തടയാനുള്ള മരുന്നില്‍ ആല്‍ക്കഹോളിന്‍റെ അംശം പാടില്ലെന്നത് ഡോക്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ആരോഗ്യ സംരക്ഷണ മേഖലയില്‍ ഏറ്റവും പിന്നിലുള്ള രാജ്യമാണ് റൊമാനിയ.
English summary: The cancer patient died from a fire at the operating table.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.