19 April 2024, Friday

Related news

April 15, 2024
April 14, 2024
March 22, 2024
March 9, 2024
March 6, 2024
December 30, 2023
December 26, 2023
December 24, 2023
December 16, 2023
December 13, 2023

ബന്ദികളാക്കിയ നാവികരെ മോചിപ്പിക്കാനായില്ല; കപ്പല്‍ നൈജീരിയയിലേക്ക്

Janayugom Webdesk
കൊനാക്രി
November 11, 2022 10:52 pm

ഗിനിയയില്‍ ബന്ദികളാക്കിയ നാവികരെയും കൊണ്ട് കപ്പല്‍ നൈജീരിയയിലേക്കു പുറപ്പെട്ടു. എംടി ഹീറോയിക് ഐഡം കപ്പലില്‍ മൂന്ന് മലയാളികളടക്കം 26 പേരാണുള്ളത്. കപ്പലിന്റെ നിയന്ത്രണം നൈജീരിയ ഏറ്റെടുത്തു. നൈജീരിയന്‍ നേവി കപ്പലിനെ അനുഗമിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ നടത്തിയ ഇടപെടലുകളൊന്നും ഫലം കണ്ടിട്ടില്ല. ഇതോടെ മോചനം വൈകാന്‍ സാധ്യതയേറി. 

തടഞ്ഞുവച്ച എംടി ഹീറോയിക് ഐഡം കപ്പലില്‍ തന്നെ എല്ലാവരെയും കൊണ്ടുപോകാനാണ് നൈജീരിയന്‍ സേന ഉദ്ദേശിക്കുന്നതെന്ന് ചീഫ് ഓഫീസറായ മലയാളി സനു ജോസ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. നൈജീരിയയില്‍ പോയി നിയമനടപടി നേരിടുമെന്നും നാട്ടില്‍ തിരിച്ചെത്തുമെന്നും സനു പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

ബുധനാഴ്ച രാത്രി ഏഴോടെ മൂന്നു മലയാളികൾ ഉൾപ്പെടെ 15 കപ്പൽ ജീവനക്കാരെ ബോട്ടിൽ കയറ്റി നൈജീരിയയ്ക്ക് കൈമാറാനായി ഗിനിയയിലെ മലാമോ തുറമുഖം വരെ കൊണ്ടുപോയിരുന്നു. അതിലുണ്ടായിരുന്ന ശ്രീലങ്കൻ സ്വദേശി ഇതിനിടെ കുഴഞ്ഞുവീണതോടെ ഗിനിയയിലെ എകെപിഒ ടെർമിനലിനു സമീപത്തെ ലൂബ തുറമുഖത്തേക്ക് ബാക്കിയുള്ള 14 പേരെ എത്തിക്കുകയായിരുന്നു. ജീവനക്കാരുടെ ഫോണുകളും ഗിനിയ സൈന്യം പിടിച്ചെടുത്തിരുന്നു.
ഗിനി പട്ടാളം ആവശ്യപ്പെട്ട പ്രകാരം 20 ലക്ഷം ഡോളർ പിഴയായി കപ്പൽ കമ്പനി കൈമാറിയിരുന്നു. സമുദ്രാതിർത്തിയിൽ നിന്ന് ക്രൂഡ് ഓയിൽ മോഷ്ടിച്ചതിന് പ്രത്യേക നിയമനടപടി നേരിടണമെന്നാണ് നൈജീരിയയുടെ ആവശ്യം. ആ നിലയിൽ നൈജീരിയിലെത്തപ്പെട്ടാൽ മാസങ്ങളോളം ജയിലിൽ കഴിയേണ്ടി വരുമെന്ന് കപ്പൽ ജീവനക്കാർ ആശങ്കപ്പെടുന്നു. 

Eng­lish Summary:The cap­tive sailors could not be freed; Ship to Nigeria
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.