പിടിയിലായ സൈനികനെ ചൈനയ്ക്ക് കൈമാറി

Web Desk

ന്യൂഡല്‍ഹി

Posted on October 21, 2020, 10:57 pm

ലഡാക്കിലെ അതിര്‍ത്തിയ്ക്ക് സമീപം ഇന്ത്യൻ സൈനികരുടെ പിടിയിലായ ചൈനീസ് സൈനികനെ ചൈനയ്ക്ക് കൈമാറി. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ആറാം മോട്ടറൈസ്ഡ് ഇൻഫൻട്രി ഡിവിഷനിൽപ്പെട്ട കോര്‍പൊറല്‍ വാങ് യാ ലോങ് എന്ന സൈനികനാണ് ഞായറാഴ്ച രാത്രി പിടിയിലായത്.

ചൊവ്വാഴ്ച രാത്രിയോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പ്രോട്ടോക്കോള്‍ അനുസരിച്ച് ഇദ്ദേഹത്തെ ചുഷുല്‍— മോള്‍ഡൊ മീറ്റിങ് പോയിന്റില്‍വച്ച് ചൈനീസ് സേനയ്ക്ക് കൈമാറിയതായി ഇന്ത്യന്‍ സൈനിക വക്താവ് അറിയിച്ചു.

ENGLISH SUMMARY:The cap­tured sol­dier was hand­ed over to Chi­na
You may also like this video