Web Desk

January 01, 2020, 6:13 pm

ചെറിയ അശ്രദ്ധ വരുത്തിവെച്ച വിന; ഇന്ധനം നിറയ്ക്കുന്നതിനിടെ കാർ കത്തി നശിച്ചു

Janayugom Online

ഹൈദരാബാദ്: ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോൾ പമ്പിൽ വെച്ച് കാർ കത്തിനശിച്ചു. സ്‌കോഡ കാറിനാണ് തീപിടിച്ചത്. ഇന്ധന ചോർച്ച ശ്രദ്ധയിൽപ്പെട്ട പമ്പ് ജീവനക്കാരൻ ഇക്കാര്യം ഡ്രൈവറെ അറിയിച്ചെങ്കിലും, ഡ്രൈവർ ബാത്ത്റൂമിൽ പോകുന്നു എന്ന് പറഞ്ഞ് അവിടെ നിന്ന് മാറുകയായിരുന്നു. ഇന്ധനം നിറക്കുന്ന മെഷിനിനോട് ചേർത്താണ് കാർ നിർത്തിയിരുന്നത്. ഇന്ധനം നിറയ്‌ക്കുന്നതിനിടെ കറുത്ത പുക ഉയർന്നു. തൊട്ടുപിന്നാലെ തീ പടരുകയും കാർ കത്തിയമരുകയുമായിരുന്നു.കാറിന്റെ അടിയിൽ നിന്നാണ് തീ പടർന്നത്. കാറ് മുഴുവന്‍ വ്യാപിച്ച തീ ഇന്ധനം നിറയ്ക്കുന്ന മെഷീനിലേക്കും ആളിപടർന്നു. തുടര്‍ന്ന് പമ്പ് ജീവനക്കാരന്‍ ഫയര്‍ ഫോഴ്‌സ് ഉള്‍പ്പെടെയുള്ളവരെ വിവരം അറിയിച്ചു. തീ ഗ്യാസ് സ്‌റ്റേഷനിലേക്ക് പടരാന്‍ തുടങ്ങിയിരുന്നെങ്കിലും ഫയര്‍ഫോഴ്‌സിന്റെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി.

Eng­lish sum­ma­ry: The car burned down while refueling

‘you may also like this video’