Web Desk

ലഖ്‌നൗ

June 05, 2020, 3:57 pm

കാര്‍ ട്രക്കില്‍ ഇടിച്ച് ഒരേ കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചു

Janayugom Online

ഉത്തര്‍പ്രദേശില്‍ കാര്‍ ട്രക്കില്‍ ഇടിച്ച് ഒരേ കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢിലാണ് സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചെ ബിഹാറിലെ ഭോജ്പൂരില്‍ നിന്നും രാജസ്ഥാനിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വച്ച് തന്നെ ഒമ്പത് പേരും മരണപ്പെട്ടു.

നാല് പുരുഷന്മാര്‍, മൂന്ന് സ്ത്രീകള്‍, രണ്ട് കുട്ടികള്‍ എന്നിവരുള്‍പ്പെടുന്നു. അപകട സമയം കനത്ത മഴയുണ്ടായിരുന്നതായി പ്രതാപ്ഗഢ് പൊലീസ് സൂപ്രണ്ട് അഭിഷേക് സിങ് പറഞ്ഞു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കാര്‍ പൊളിച്ച ശേഷമാണ് യാത്രക്കാരെ പുറത്തെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

ENGLISH SUMMARY:the car hits truck,9 were killed
You may also like this video