Web Desk

നെടുങ്കണ്ടം

July 05, 2021, 9:30 pm

അടിമാലി കുമളി ദേശിയ പാതയില്‍ കൈവരി ഇല്ലാത്ത പാലത്തില്‍ നിന്നും കാര്‍ മറിഞ്ഞു

Janayugom Online

കൈവരി ഇല്ലാത്ത പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ തോട്ടിലേയ്ക്ക് മറിഞ്ഞു. വാഹനത്തില്‍ സഞ്ചരിച്ച ഒരു കുടുംബത്തിലെ മൂന്ന് പേര്‍ പരിക്കുകളോടെ രക്ഷപെട്ടു. ഇന്നലെ രാവിലെ 6.30 ഓടെ ആണ് അടിമാലി കുമളി ദേശിയ പാതയില്‍ ചേലച്ചുവടിന് സമീപം കട്ടിംങ്ങിലാണ് അപകടം ഉണ്ടായത്. വണ്ണപ്പുറത്തു നിന്ന് അടിമാലിക്ക് പോയ അടിമാലി സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍ പെട്ടത്. 

കാറില്‍ യാത്ര ചെയ്ത ഒരു കുടുബത്തിലെ മൂന്ന് പേര്‍ക്കാണ് അപകടത്തില്‍ പരിക്ക് പറ്റിയത്
അപകടത്തില്‍ പരിക്ക് പറ്റിയവരെ പ്രദേശവാസികള്‍ ചേര്‍ന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരം അല്ല .അടിമാലി കുമളി ദേശീയപാതയിലെ കൊടുംവളവില്‍ ഉള്ള ഇപാലത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിന് ഇടയില്‍ ഉണ്ടായത് അഞ്ച് ഓളം അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. 

ENGLISH SUMMARY:The car over­turned on an unpaved bridge on the Adi­mali-Kumi­ly Nation­al Highway

You may also like this video