June 3, 2023 Saturday

Related news

June 1, 2023
May 31, 2023
May 25, 2023
May 25, 2023
May 23, 2023
May 23, 2023
May 22, 2023
May 21, 2023
May 21, 2023
May 9, 2023

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

Janayugom Webdesk
കാസര്‍കോട്
March 12, 2023 3:18 pm

കാസര്‍കോട് പുല്ലൊടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന അഞ്ചുപേരും അത്ഭുതകരമായി രക്ഷപ്പെട്ടു. പൊയ്നാച്ചി സ്വദേശിയായ വേണുഗോപാലിന്റെ കാറാണ് അപ്രതീക്ഷിതമായി തീപിടിച്ചത്. ഞായറാഴ്ച രാവിലെ 11.30 ഓടേയാണ് സംഭവം. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. വേണുഗോപാലും കുടുംബവും പൊയ്നാച്ചിയില്‍ നിന്ന് ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി പോകുമ്പോഴാണ് അപകടമുണ്ടായത്. പുക ഉയരുന്നത് കണ്ട ഉടന്‍ എല്ലാവരും പുറത്തേക്കിറങ്ങിയതിനാല്‍ ആളപായം ഒഴിവായി. ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.

Eng­lish Summary;The car that was run­ning to Kasaragod caught fire; Mirac­u­lous­ly the pas­sen­gers survived

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.