കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് അംഗവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് മുന്‍ പ്രസിഡന്റുമായ കനയ്യകുമാറിന് എതിരായ രാജ്യദ്രോഹ കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ്. കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയപ്രേരിതവുമാണെന്ന് സെക്രട്ടേറിയറ്റ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. കനയ്യയെ വിചാരണ ചെയ്യാന്‍ അരവിന്ദ് കെജ്രിവാള് ഗവണ്മെന്റ് അനുമതി നല്‍കിയത് ദൗര്‍ഭാഗ്യകരമാണ്.
കനയ്യക്കെതിരായ രാജ്യദ്രോഹ കുറ്റാരോപണം അടിസ്ഥാനരഹിതമാണെന്നും അത് സംബന്ധിച്ച് പുറത്തുവന്ന വീഡിയോ വ്യാജമാണെന്നും കെജ്രിവാള് തന്നെ നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ മനംമാറ്റത്തിന്റെ കാരണം പരിശോധിക്കേണ്ടിയിരിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ നിയമോപദേശക സ്ഥിരം സമിതി കേസിന് അനുമതി നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. പാര്‍ട്ടി അഭിഭാഷകര്‍ ഇക്കാര്യം അന്വേഷിച്ചു വരികയാണെന്നും ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചുവരികയാണെന്നും അത് മാധ്യമങ്ങള്‍ക്ക് നല്‍കുന്നതാണെന്നും പ്രസ്താവന വ്യക്തമാക്കി. കനയ്യകുമാറിനെ രാജ്യദ്രോഹക്കുറ്റത്തില്‍ കുടുക്കാനുള്ള നീക്കത്തെ പ്രസ്താവന ശക്തമായി അപലപിച്ചു. അതിനെതിരെ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ പാര്‍ട്ടി ഘടകങ്ങളോടും ബഹുജന സംഘടനകളോടും സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
ENGLISH SUMMARY: The case against Kanhaiya kumar is for political motivation
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.