Site iconSite icon Janayugom Online

സാമ്പത്തിക സംവരണ കേസ്; സുപ്രീം കോടതി വിധി ഇന്ന്

രാജ്യത്ത് സാമ്പത്തിക സംവരണ കേസില്‍ സുപ്രീംകോടതി വിധി ഇന്ന്. ഇന്ന് രാവിലെ പത്തരയ്ക്ക് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിക്കുക.ഒരാഴ്ച്ചയോളമാണ് കേസില്‍ നേരത്തെ അഞ്ചംഗ ഭരണഘടന ബെഞ്ച് വാദം കേട്ടിരുന്നു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹര്‍ജികള്‍.

സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്ന് ഹര്‍ജിക്കാരുടെ പ്രധാനവാദം. ഭേദഗതിയുടെ ഭരണഘടന സാധുത ഉള്‍പ്പെടെ മൂന്ന് വിഷയങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഭേദഗതിയുടെ ഭരണഘടന സാധുത അടക്കം മൂന്ന് വിഷയങ്ങളാണ് സുപ്രീം കോടതി പരിഗണിച്ചത്. എസ്എന്‍ഡിപി, ഡിഎംകെ, വിവിധ പിന്നോക്ക സംഘടനകളും കോടതിയെ സമീപിച്ചിരുന്നു.

Eng­lish Summary:The case for eco­nom­ic reser­va­tion; Supreme Court ver­dict today
You may also like this video

Exit mobile version