നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കരിമ്പുഴ തോട്ടര മമ്മിയുടെ ഭാര്യ നബീസ(71) ആണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയും നബീസയുടെ കൊച്ചുമകന്റെ ഭാര്യയുമായ ഫസീല, കൊച്ചുമകന്‍ പടിഞ്ഞാറേതില്‍ ബഷീര്‍ എന്നിവരെയാണ് പട്ടിക ജാതി പട്ടിക വര്‍ഗ കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. കൊലപാതകക്കുറ്റം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
2016 ജൂണ്‍ 23നാണ് നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി നല്‍കിയും വിഷം ബലമായി വായില്‍ ഒഴിച്ച് കൊടുത്തും നബീസയെ കൊലപ്പെടുത്തിയത്. മൃതദേഹം ആര്യമ്പാവ് ഭാഗത്തെ ചെട്ടിക്കാട് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. നീണ്ട 9 വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ വിധി വന്നിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.