29 March 2024, Friday

Related news

February 28, 2024
January 16, 2024
July 11, 2023
February 8, 2023
August 27, 2022
June 9, 2022
February 21, 2022
February 20, 2022
February 14, 2022
February 7, 2022

കേരളത്തിലെ ഗെയില്‍ പദ്ധതിയില്‍ പ്രധാനപങ്ക് വഹിച്ച മലയാളി: മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഒടുവില്‍ സിബിഐ അറസ്റ്റില്‍

Janayugom Webdesk
മുംബൈ
January 16, 2022 5:44 pm

കൈക്കൂലി കേസിൽ ഗെയിൽ മാർക്കറ്റിംഗ് വിഭാഗം ഡയറക്ടറെ സിബിഐ അറസ്റ്റ് ചെയ്തു. മലയാളികൂടിയായ ഇ എസ് രംഗനാഥനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. കേരളത്തിലെ ഗെയിൽ പൈപ്പ് ലൈയിൻ പദ്ധതിയിലടക്കം പ്രധാനപങ്കുവഹിച്ച വ്യക്തിയാണ് രംഗനാഥൻ. രംഗനാഥൻ അടക്കം ആറ് പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം. ഇയാളുടെ വസതിയിൽ നടത്തിയ റെയ്ഡിൽ പണവും ആഭരണങ്ങളും കണ്ടെത്തി.
ഗെയിലിന്റെ പെട്രോ- കെമിക്കൽ ഉല്‍പ്പന്നങ്ങൾക്ക് വില കുറച്ച് നൽകി വില്പന നടത്തുന്നതിന് ഇടനിലക്കാരായ ഡല്‍ഹി സ്വദേശികളിൽ നിന്ന് നാൽപത് ലക്ഷം കൈക്കൂലി രംഗനാഥൻ വാങ്ങിയെന്നാണ് കേസ്. ഇതിന്റെ ഇടനിലക്കാരായ പവൻ ഗോർ, രാജേഷ് കുമാർ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. മലയാളിയായ രാമകൃഷ്ണൻ നായർ, രംഗനാഥന്റെ നിർദ്ദേശ പ്രകാരം ഇടനിലക്കാരുടെ പക്കൽ നിന്ന് 40 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. രാമകൃഷ്ണൻ നായർ നാലാം പ്രതിയാണ്.
കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയടക്കം നാല് ഇടങ്ങളിൽ സിബിഐ നേരത്തെ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ 84 ലക്ഷം രൂപ കണ്ടെത്തി. രംഗനാഥന്റെ നോയിഡിയിലെ വീട്ടിൽ നടന്ന പരിശോധനയിൽ 1.24 കോടി രൂപയും 1.3 കോടി രൂപ വരുന്ന ആഭരണങ്ങളും സിബിഐ പിടികൂടി. കേസിൽ ആകെ ഒമ്പത് പേരാണ് പ്രതികൾ. ക്രിമിനൽ ഗൂഢാലോചന, കൈക്കൂലി ആവശ്യപ്പെടുക, ക്രമവിരുദ്ധമായ പ്രവർത്തികൾ നടത്തുക തുടങ്ങിയ വകുപ്പുകളിലാണ് കേസെടുത്തിരിക്കുന്നത്.

അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കും.

Eng­lish Sum­ma­ry: The CBI has final­ly arrest­ed the mar­ket­ing direc­tor who played a key role in the GAIL project in Kerala

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.