ചെന്നൈ: മദ്രാസ് ഐഐടിയിൽ ഫാത്തിമ ലത്തീഫ് ആത്‍മഹത്യ ചെയ്ത സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. സിബിഐ അന്വേഷണം ഏറ്റെടുത്തത് മൂന്ന് ദിവസങ്ങൾക്ക് മുൻപാണ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിയിരിക്കുന്നത്. അന്വേഷണ റിപ്പോർട്ട് തമിഴ്നാട് ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറി. ഫാത്തിമയുടെ മരണം അസ്വാഭാവിക്കാതെയാണെന്നും കാരണക്കാരനായ അധ്യാപകർക്ക് എതിരെ തെളിവ് ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫാത്തിമയുടെ മരണത്തിൽ ലോക്കൽ പോലീസിന്റെ ആദ്യ അന്വേഷണം കാര്യക്ഷമമായ രീതിയിൽ അല്ല നടന്നതെന്നും തെളിവുകൾ നശിപ്പിച്ചാൽ അന്വേഷണം കൃത്യമായ രീതിയിൽ നടക്കുമോയെന്ന് ആശങ്കയുള്ളത് കൊണ്ടാണ് ഫാത്തിമയുടെ പിതാവ് കോടതിയുടെ മേൽനോട്ടത്തിൽ തന്നെ അന്വേഷണം ആവിശ്യപ്പെട്ടത്. കോടതിയുടെ മേൽനോട്ടത്തിൽ തന്നെ അന്വേഷണം ആവിശ്യപ്പെട്ട് ഫാത്തിമയുടെ കുടുംബം ഈയാഴ്ച മദ്രാസ് ഹൈക്കോടതിയെ സമീപിക്കും.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.