September 29, 2022 Thursday

Related news

August 24, 2022
August 13, 2022
June 30, 2022
May 16, 2022
March 25, 2022
January 28, 2022
September 24, 2021
July 29, 2021
July 27, 2021
July 15, 2021

സിബിഐ സംഘം ഇന്ന് നമ്പി നാരായണന്റെ മൊഴിയെടുക്കും

Janayugom Webdesk
തിരുവനന്തപുരം
June 29, 2021 8:24 am

ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് നമ്പി നാരായണന്റെ മൊഴിയെടുക്കും. സിബിഐ ആസ്ഥാനത്തെ ഡിഐജി സന്തോഷ് ചാൽക്കയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. ഇതിനായി അന്വേഷണ സംഘം ഇന്നലെ തിരുവനന്തപുരത്ത് എത്തി. മുട്ടത്തറ സിബിഐ ഓഫീസാണ് അന്വേഷണ സംഘത്തിന്റെ കേന്ദ്രം. 

ഇന്ന് രാവിലെ പത്തിന് ഹാജരാകാനാണ് നമ്പി നാരായണനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഐഎസ്ആർഒ ചാരക്കേസിൽ നമ്പിനാരായണനെ നേരത്തെ സിബിഐ കുറ്റവിമുക്തനാക്കിയിരുന്നു. തുടർന്നാണ് സുപ്രീംകോടതി നിർദ്ദേശ പ്രകാരം കേസിന് പിന്നിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കുന്നത്. 

അന്വേഷണത്തിന് മേൽനോട്ടം വഹിച്ച അന്നത്തെ ഐജി സിബി മാത്യൂസ്, ഐബി ഡെപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാർ, കമ്മിഷണറായിരുന്ന വി ആർ രാജീവൻ, ഡിവൈഎ‌സ്‌പിയായിരുന്ന കെ കെ ജോഷ്വാ ഉൾപ്പെടെ 18 പേരെ പ്രതിയാക്കി സിബിഐ വ്യാഴാഴ്ച കോടതിയിൽ എഫ്ഐആർ നൽകിയിരുന്നു. 

ENGLISH SUMMARY:The CBI team will record the state­ment of Nam­bi Narayanan today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.