14 October 2024, Monday
KSFE Galaxy Chits Banner 2

Related news

May 19, 2024
May 14, 2024
May 10, 2024
April 30, 2024
April 28, 2024
April 26, 2024
April 24, 2024
March 5, 2024
February 2, 2024
January 14, 2024

ഇടുക്കിയില്‍ പുതുതായി പണിത അങ്കണവാടി കെട്ടിടത്തിന്റെ സീലിങ് തകര്‍ന്നുവീണു

Janayugom Webdesk
June 13, 2022 10:12 pm

കുഞ്ഞൻ കോളനി അങ്കണവാടി കെട്ടിടത്തിന്റെ സീലിംഗ് തകര്‍ന്ന് വീണു. കുട്ടികള്‍ മറ്റൊരു മുറിയിലായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിച്ച കെട്ടിടത്തിന്റെ സീലിംഗാണ് തകര്‍ന്നത്. നെടുങ്കണ്ടം കുഞ്ഞന്‍ കോളനി അങ്കണവാടിയില്‍ കുട്ടികളുടെ കളിസ്ഥലമായി ഉപയോഗിച്ചിരുന്ന മുറിയുടെ സീലിംഗ് ആണ് തകര്‍ന്ന് വീണത്. ഈ സമയത്ത് കുട്ടികള്‍ പഠന മുറിയിലായിരുന്നു. കളിസ്ഥലത്തേയ്ക്ക്, കുട്ടികളെ കൊണ്ടുവരാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് അപകടം ഉണ്ടായത്. ഈ മുറിയിൽ തന്നെയാണ് ശുചിമുറി സ്ഥിതി ചെയ്യുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കെട്ടിടത്തിന്റെ ഒരു ഭാഗത്തെ സീലിംഗ് തകര്‍ന്നിരുന്നു. ബാക്കി ഭാഗവും തകരാന്‍ സാധ്യതയുണ്ടെന്ന് ചുണ്ടികാട്ടി അങ്കണവാടി ജീവനക്കാര്‍ പഞ്ചായത്തിനും ഐസിഡിഎസിനും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ്, 14 ലക്ഷം രൂപ മുതല്‍ മുടക്കില്‍ നെടുങ്കണ്ടം സാക്ഷാരതാ മിഷന്‍ കെട്ടിടത്തിന് മുകള്‍ ഭാഗത്ത് അംഗനവാടിയ്ക്കായി മുറികള്‍ നിര്‍മ്മിച്ചത്.

Eng­lish Sum­ma­ry: The ceil­ing of the new­ly con­struct­ed Angan­wa­di build­ing in Iduk­ki collapsed

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.