September 26, 2022 Monday

Related news

September 20, 2022
September 19, 2022
September 19, 2022
September 18, 2022
September 15, 2022
September 14, 2022
September 11, 2022
September 11, 2022
August 23, 2022
August 23, 2022

കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കണക്കുകള്‍ കെെവശമില്ലെന്ന് കേന്ദ്രം; രൂക്ഷമായി വിമര്‍ശിച്ച് ഐഎംഎ

Janayugom Webdesk
ന്യൂഡല്‍ഹി
September 17, 2020 9:30 am

കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കണക്കുകള്‍ കെെവശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിന്‍ കുമാര്‍ ചൗബേയാണ് വിവാദ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യന്‍ മെഡിക്കല്‍ ആസോസിയേഷന്‍ രംഗത്തെത്തി. കേന്ദ്രം സര്‍ക്കാര്‍ നടപടിയില്‍ വിയോജിപ്പ് വ്യക്തമാക്കി ഐഎംഎ കത്തയച്ചു. രാജ്യത്ത് ഇതുവരെ 382 ഡോക്ടര്‍മാരാണെന്ന് കത്തില്‍ പറയുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ സ്വന്തം ജീവത്യാഗം ചെയ്ത ആരോഗ്യപ്രവര്‍ത്തകരുടെയും ഡോക്ടര്‍മാരുടെയുെ കാര്യത്തില്‍ സര്‍ക്കാര്‍ നിസംഗത കാണിക്കുന്നു. വെെറസിനെതിരെയുള്ള പോരാട്ടത്തില്‍ ഇത്രയധികം ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും ജീവന്‍ നഷ്ടമായ മറ്റൊരു രാജ്യമില്ല. ഈ കാര്യങ്ങള്‍ രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് വരുന്നില്ലെന്നും ഐഎംഎ ആരോപിച്ചു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനിടെ രോഗം ബാധിച്ചതും മരിച്ചതുമായ ആരോഗ്യ പ്രവര്‍ത്തകരുടെ കണക്ക് കെെവശമില്ലെങ്കില്‍ 1897ലെ ദേശീയ ദുരന്ത നിവാരണ നിയമം നടപ്പാക്കാനുള്ള ധാര്‍മിക അധികാരം കേന്ദ്ര സര്‍ക്കാരിനില്ലെന്നും ഐഎംഎ കത്തില്‍ വ്യക്തമാക്കി.

വെെറസ്ബാധ തടയുന്നതിനായി മുന്‍നിരയില്‍ നില്‍കുന്ന ആരോഗ്യപ്രവര്‍ത്തകരെ കോവിഡ് പോരാളികള്‍ എന്ന് വിളിച്ച കേന്ദ്ര സര്‍ക്കാരില്‍ നിന്നാണ് ഇത്തരത്തിലൊരു നടപടിയുണ്ടായതെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി.

കോവിഡ് ബാധിച്ച് 383 ഡോക്ടര്‍മാര്‍ മരിച്ചു. മരിച്ചവരുടെ കുടുംബത്തിന് സഹായം നല്‍കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ഐഎംഎ ആവശ്യപ്പെട്ടു.

Eng­lish sum­ma­ry: No data of died health workers

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.