Web Desk

തിരുവനന്തപുരം

June 12, 2020, 7:08 pm

കേന്ദ്രം നല്‍കാനുള്ളത് 5250 കോടിയുടെ ജിഎസ്ടി കുടിശിക; ധനമന്ത്രി തോമസ് ഐസക്

Janayugom Online

ഫെബ്രുവരി മാസം വരെയുള്ള ജിഎസ്ടി കുടിശിക മാത്രമേ സംസ്ഥാനത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ളൂവെന്നും ധനമന്ത്രി തോമസ് ഐസക്.  ഏപ്രിൽ, മെയ് മാസങ്ങളിലെ പണം ഇനിയും ലഭിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് വ്യാപനം മൂലം നികുതി വരുമാനം ഇടിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ മൂന്നു മാസത്തെ നികുതി ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. 14 ശതമാനം വര്ധനവ് കേന്ദ്രം ഉറപ്പ് നല്കിയിട്ടുണ്ട്.

അല്ലാത്തപക്ഷം ആ വിടവ് നഷ്ടപരിഹാരമായി നൽകേണ്ടി വരും. നികുതി വരുമാനം കഴിഞ്ഞ രണ്ട് മാസമായി കുറച്ച് പോലും കിട്ടാത്ത അവസ്ഥയാണ്. സെസിനെ സംബന്ധിച്ചിടത്തോളം വില്പന കുറഞ്ഞതിനാൽ അതും ചുരുങ്ങുന്ന അവസ്ഥയായി. 8000 കോടി രൂപയെ സെസ് ഫണ്ടിൽ കേന്ദ്രത്തിന്റെ പക്കൽ ഉള്ളൂ. കൂടാതെ കൗൺസിൽ വായ്പയെടുത്ത സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നല്കണമെന്ന് കേരളം ആവശ്യം ഉന്നയിച്ചു.

വായ്പകൾക്ക് കേന്ദ്രം ഗ്യാരണ്ടി നില്ക്കണം. ഇത് കേന്ദ്രത്തിന്റെ ധനക്കമ്മി വർധിപ്പിക്കില്ല. 5250 കോടി രൂപയാണ് ജിഎസ്ടി കുടിശിക ലഭിക്കാനുള്ളത്. കുടിശ്ശികകൾ ഒരുതരത്തിലും വർധിപ്പിക്കേണ്ടതില്ലെന്നാണ് പൊതു ധാരണ. ഇനിയുള്ള മാസങ്ങളിൽ സാമ്പത്തിക സ്ഥിതി പതിയെ മെച്ചപ്പെടുമെന്ന് മന്ത്രി വ്യക്തമാക്കി. ഏപ്രിൽ മാസത്തിൽ 390 കോടി പിരിഞ്ഞുകിട്ടിയെന്നും എന്നാൽ പിന്നീടതിൽ വര്ധനവുണ്ടായിയെന്നും മന്ത്രി വിശദീകരിച്ചു.

Eng­lish sum­ma­ry; The Cen­ter has to pay GST arrears of Rs 5250 crore

you may also like this video;