കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം ഇറക്കണം: എന്‍ പുരം ശിവകുമാര്‍

Web Desk
Posted on August 05, 2019, 4:47 pm

ആലപ്പുഴ: ജി എസ് ടി അപാകതകള്‍ സംബന്ധിച്ച് സി ഐജി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ധവളപത്രം ഇറക്കണമെന്ന് ജി എസ് ടി ഫെസിലിറ്റേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം എ എന്‍ പുരം ശിവകുമാര്‍ ജനയുഗത്തോട് പറഞ്ഞു. ജി എസ് ടി പ്രബല്യത്തില്‍ വന്ന രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നടത്തിപ്പിലെ അപാകതകള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്.

നികുതി വെട്ടിപ്പും റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിലെ അപാകതകളും സംസ്ഥാനത്തിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചു. ധൃതിപിടിച്ച് ജി എസ് ടി നടപ്പാക്കാതെ മൂന്നുവര്‍ഷത്തേക്ക് ട്രയല്‍റണ്ണായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാപാരികള്‍ക്കിടയില്‍ ജി എസ് ടി പ്രതിസന്ധി ഇപ്പോഴും നിലനില്‍ക്കുന്നു. ഒണ്‍ലൈന്‍ റിട്ടേണുകള്‍ പോലും കൃത്യമായി ഫയല്‍ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയും ഉണ്ടാകുന്നുണ്ട്. നികുതി ചേര്‍ച്ച തടയാന്‍ ശക്തമായ പരിശോധനകള്‍ ധനവകുപ്പ് നടത്തുന്നുണ്ട്. എങ്കിലും പലതും കണ്ടെത്താന്‍ കഴിയാത്തത് ജി എസ് ടി യുടെ പോരായ്മാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.