June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

എൻപിആർ: ആധാർ വിവരങ്ങൾ ശേഖരിക്കണമെന്ന് കേന്ദ്രനിർദ്ദേശം

By Janayugom Webdesk
January 17, 2020

ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുമ്പോൾ ആധാർ വിവരങ്ങൾ ശേഖരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയതുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത്. ആധാർ ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കണമെന്ന് 2019 ജൂലായ് 19ന് നടന്ന യോഗത്തിൽ ആഭ്യന്തര മന്ത്രാലയം പൗരത്വ രജിസ്റ്റർ നടപ്പാക്കുന്ന രജിസ്ട്രാർ ജനറലിന് നിർദ്ദേശം നൽകിയെന്നാണ് ഇതുമായി ബന്ധപ്പെട്ട രേഖകൾ വ്യക്തമാക്കുന്നത്. ഇത് കൂടാതെ ആധാർ വിവരങ്ങൾ സൂക്ഷിക്കുന്ന ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ നിന്നും അനുമതി ചോദിച്ചുള്ള കത്തും രജിസ്ട്രാർ ജനറൽ അയച്ചു.

ആധാർ വിവരങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചകൾ ആവശ്യമാണെന്ന് 2019 ഓഗസ്റ്റ് ആറിന് നടന്ന യോഗത്തിൽ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് ജോയിന്റ് സെക്രട്ടറി എസ് ഗോപാലകൃഷ്ണൻ അറിയിച്ചു. ആധാറുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതുകൊണ്ടുതന്നെ ഇക്കാര്യം ഗഹനമായി പരിശോധിക്കണമെന്നുമാണ് ഗോപാലകൃഷ്ണൻ യോഗത്തെ അറിയിച്ചത്. ആധാർ ചട്ടങ്ങൾ ലംഘിക്കാതെ ജനസംഖ്യാ പട്ടിക തയ്യാറാക്കുമ്പോൾ ആധാർ വിവരങ്ങൾ ഉൾപ്പെടുത്തന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ഇതുമായി ബന്ധപ്പെട്ട യോഗ മിനിട്സ് സൂപിപ്പിക്കുന്നത്. ആധാർ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള കാരണം കാർഡ് ഉടമയോട് വിവരിക്കണമെന്ന് ആധാർ ചട്ടം അഞ്ച് വ്യക്തമാക്കുന്നു.

കൂടാതെ നിർബന്ധിച്ച് ഒരു വ്യക്തിയിൽ നിന്നും ആധാർ വിവരങ്ങൾ ശേഖരിക്കാൻ പാടില്ലെന്നും ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു. എന്നാൽ ആധാർ വിവരങ്ങൾ കാർഡ് ഉടമയുടെ സമ്മതമില്ലാതെ ശേഖരിക്കുന്നതിന് ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ അനുമതി നിർബന്ധമാണ്. അതിനിടെ ആധാർ വിവരങ്ങൾ നൽകുന്നതിനുള്ള അനുമതി നൽകാൻ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വിസമ്മതം പ്രകടിപ്പിച്ചു. തുടർന്ന് രജിസ്ട്രാർ ജനറലും സർക്കാർ സ്ഥാപനമാണെന്ന വാദം നിരത്തി ആധാർ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ഇതിലൂടെ ദേശീയ ജനസംഖ്യാ പട്ടിക തയ്യാറാക്കുമ്പോൾ ആധാർ വിവരങ്ങൾ നിർബന്ധമാക്കുന്നുവെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടാണ് വ്യക്തമാകുന്നത്.

കൂടാതെ 2019 ഒക്ടോബർ 19ന് രജിസ്ട്രാർ ജനറൽ വിവേക് ജോഷിയുടെ കത്തിലും ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുമ്പോൾ ആധാർ വിവരങ്ങൾ ശേകരിക്കുന്നത് നിർബന്ധമാണെന്ന് വ്യക്തമാക്കുന്നു. ഇക്കാര്യം 2019 ഒക്ടോബർ 18ന് ആഭ്യന്തര സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള യോഗവും ചർച്ച ചെയ്തിരുന്നു. എന്നാൽ രേഖകൾ ഇക്കാര്യങ്ങൾ അടിവരയിടുമ്പോഴാണ് ആധാർ ഉൾപ്പടെയുള്ള ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കില്ലിന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.