കളിപ്പാട്ടങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നത് സംബന്ധിച്ച ഉത്തരവിന്റെ കാലാവധി കേന്ദ്രസർക്കാർ നീട്ടി

Web Desk
Posted on September 16, 2020, 3:33 pm

രാജ്യത്തെ കളിപ്പാട്ടങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് പുറത്തിറക്കിയ വിജ്ഞാപനം നടപ്പാക്കുന്നത് കേന്ദ്രസർക്കാർ നീട്ടി. അടുത്തവർഷം ജനുവരി ഒന്നിലേക്കാണ് കാലാവധി നീട്ടിയത്. സെപ്റ്റംബർ ഒന്നു മുതൽ ഇത് നടപ്പാക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്

വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള, വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് ഇതുസംബന്ധിച്ച വിജ്ഞാപനം ഇന്ന് പുറത്തിറക്കി. കോവിഡ് മഹാമാരി കണക്കിലെടുത്താണ് കാലാവധി നീട്ടി നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ഇതോടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ രാജ്യത്തെ ആഭ്യന്തര കളിപ്പാട്ട നിർമ്മാതാക്കൾക്ക് നാലുമാസം അധിക സമയം കൂടി ലഭിക്കും.

you may also like this video