8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

August 29, 2024
August 27, 2024
August 21, 2024
August 20, 2024
August 20, 2024
August 19, 2024
August 19, 2024
August 19, 2024
August 19, 2024
August 19, 2024

കേന്ദ്രസർക്കാർ അവതരിപ്പിച്ചത് കസേര ബജറ്റ് ; എഐവൈഎഫ്

Janayugom Webdesk
തൃശൂര്‍
July 24, 2024 3:45 pm

കേന്ദ്ര ബജറ്റില്‍ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ ജില്ലയില്‍ വ്യാപക പ്രതിഷേധം. സിപിഐ യുടെയും യുവജന സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. എഐവൈെഫ് ജില്ല കമ്മിറ്റി തൃശൂര്‍ നഗരത്തില്‍ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാരിന്റെ അധികാരം നിലനിർത്താൻ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് കേവലം കസേര ബജറ്റ് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. കോർപ്പറേറ്റ് വിധേയത്വം മുഖമുദ്രയാക്കിയ നരേന്ദ്ര മോഡി സർക്കാർ പ്രഥമ ബജറ്റിലും മുതലാളിത്ത പ്രീണനത്തിനുള്ള ശ്രമമാണ് നടത്തിയത്. രാജ്യത്ത് തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും ഭീകരമായ സാഹചര്യത്തിൽ നില്‍ക്കുമ്പോഴും തൊഴിലെടുക്കാൻ ശേഷിയുള്ള യുവജനങ്ങളുടെ എണ്ണത്തിനനുസരിച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുതകുന്ന നിർദേശങ്ങളോ നടപടികളോ ബജറ്റിലില്ല. പൊതുമേഖല സ്ഥാപനങ്ങളും അവയുടെ ആസ്‌തികളും കോർപ്പറേറ്റുകളുടെ കൈകളിലെത്തിക്കുകയെന്ന കേന്ദ്ര നയത്തിന്റെ തുടർച്ചയായി തന്നെയാണ് പുതിയ ബജറ്റിനെ വിലയിരുത്തേണ്ടതെന്നും എഐവൈഎഫ് കുറ്റപ്പെടുത്തി. 

കോർപ്പറേറ്റ് വിധേയത്വവും യുവജന വഞ്ചനയും കേരള വിരുദ്ധതയും മുഖ മുദ്രയാക്കിയ കേന്ദ്ര ബജറ്റിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരണമെന്നും ജനദ്രോഹ ബഡ്ജറ്റിനെതിരെ വലിയ പ്രക്ഷോഭങ്ങൾക്ക് എഐവൈഎഫ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ്‌ ബിനോയ്‌ ഷബീർ അധ്യക്ഷത വഹിച്ചു. നേതാക്കളായ കനിഷ്കൻ വലൂർ, വൈശാഖ് അന്തിക്കാട്, ടി ടി മീനുട്ടി, അർജുൻ മുരളീധരൻ, അഖിൽ ജി എം തുടങ്ങിയവര്‍ സംസാരിച്ചു.

ബജറ്റിനെതിരെ സിപിഐ തിരുവില്വാമല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനവും പൊതുയോഗവും സിപിഐ സംസ്ഥാന കൗൺസിലംഗം വി എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. കേരളത്തിന് പദ്ധതികളോ, ന്യായമായ കേന്ദ്ര വിഹിതമോ ഇല്ലാതെ പ്രഖ്യാപിച്ച ബജറ്റ് ഫെഡറൽ സംവിധാനത്തോടുള്ള പരിഹാസവും സംസ്ഥാനങ്ങളോടുള്ള വെല്ലുവിളിയും അവഗണനയുമാണെന്ന് വി എസ് പ്രിൻസ് പറഞ്ഞു. തിരുവില്വാമല ലോക്കൽ സെക്രട്ടറി കെ ആർ സത്യൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബിന്ദു വിജയകുമാർ രാധാകൃഷ്ണൻ, സ്മിത, ഹരിദാസ് പുത്തൻമാരി, സിന്ധു സുരേഷ് ഔസേഫ് എന്നിവർ സംസാരിച്ചു. ആനപ്പാറ ചന്ദ്രൻ സ്വാഗതവും സുരേഷ് ബാബു നന്ദിയും പറഞ്ഞു.

സിപിഐ വെങ്കിടങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും സംസ്ഥാന കൗൺസിൽ അംഗം രാഗേഷ് കണിയാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി ആർ ദിലീപ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം സണ്ണി വടക്കൻ, പഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ, ജില്ലാ പഞ്ചായത്ത് അംഗം ബെന്നി ആന്റണി, സി എ ജോൺസൻ എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: The cen­tral gov­ern­ment intro­duced the chair bud­get; aiyf

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.