Janayugom Online
V S Sunilkumar

കേന്ദ്രം സഹായത്തിലെ മാനദണ്ഡം മാറ്റണം: മന്ത്രി വി എസ് സുനില്‍കുമാര്‍

Web Desk
Posted on December 09, 2018, 6:35 pm

തൃശൂര്‍: പ്രളയാനന്തരം കേരളത്തെ പുനര്‍ നിര്‍മ്മിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യത്തോടെ ചെലവഴിക്കാനുള്ള തുകയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കേണ്ടതെന്ന് കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍. കേന്ദ്രം കൂടുതല്‍ ഫണ്ട് അനുവദിച്ചത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഫണ്ട് ചെലവഴിക്കുന്നതിനുള്ള മാനദണ്ഡം മാറാതെ ദുരിതബാധിതര്‍ക്ക് ഗുണകരമായി വിതരണം ചെയ്യാന്‍ സംസ്ഥാനത്തിന് സാധിക്കില്ല. തൃശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രളയാനന്തര സഹായമായി കേന്ദ്രം നല്‍കുന്ന തുക പ്രതേ്യക പാക്കേജായി അനുവദിക്കണം. സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയര്‍ത്തുന്ന തരത്തിലുള്ള സമീപനവും വേണം. കര്‍ഷകരുടെ നഷ്ടം പരിഹരിക്കാന്‍ അവര്‍ക്ക് നേരിട്ട് തുക അനുവദിക്കാനുള്ള സാഹചര്യവും കേന്ദ്രം ഒരുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

തൃശൂര്‍ ജില്ലയില്‍ പ്രളയത്തെ തുടര്‍ന്ന് 4100 കോടി രൂപയുടെ നഷ്ടമാണുണ്ടായിട്ടുള്ളത്. 1,26, 000 പേര്‍ക്ക് 10, 000 രൂപ വീതം നല്‍കാന്‍ സാധിച്ചു. പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ദുരുതാശ്വാസനിധിയിലേക്ക് 27 കോടി രൂപയാണ് ജില്ലയില്‍ നിന്നും മന്ത്രിമാര്‍ ചേര്‍ന്ന് സമാഹരിച്ചെടുത്ത തുകയെന്നും മന്ത്രി പറഞ്ഞു.