October 3, 2022 Monday

Related news

October 3, 2022
October 1, 2022
September 29, 2022
September 29, 2022
September 23, 2022
September 21, 2022
September 21, 2022
September 20, 2022
September 19, 2022
September 19, 2022

പ്രതിഷേധങ്ങളുടെ ശക്തി കുറയ്ക്കാൻ കോവിഡിനെ മറയാക്കി കേന്ദ്രസർക്കാർ

Janayugom Webdesk
ന്യൂഡല്‍ഹി:
September 20, 2020 8:14 pm

പ്രതിപക്ഷത്തിന്റെ സര്‍ക്കാര്‍ വിരുദ്ധ ശബ്ദങ്ങൾക്ക് ആക്കം കുറയ്ക്കാന്‍ കോവിഡിനെ മറയാക്കി കേന്ദ്രസര്‍ക്കാർ. ഇതിനിടെ രണ്ടു സഭയിലെയും അംഗങ്ങള്‍ക്കിടയിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കിടയിലും കോവിഡ് കാര്യമായ തോതില്‍ പടർന്നു പിടിക്കുകയാണ്. ഇക്കാര്യത്തിലാകട്ടെ മൗനംപാലിക്കുക എന്ന തന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. അംഗങ്ങളുടെ ആരോഗ്യത്തിനും ആയുസ്സിനും അപ്പുറം സര്‍ക്കാരിനു പൂര്‍ത്തിയാക്കേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുക മാത്രമാണ് ലക്ഷ്യം.

ജനകീയ പ്രശ്‌നങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ എംപിമാർ മറക്കുന്ന കാഴ്ചയാണ് ഇന്ന് സഭയിലുണ്ടായത്. നടുത്തളത്തില്‍ ഇറങ്ങി ബഹളം വയ്ക്കരുതെന്ന നിയന്ത്രണവും ഇന്ന് ലംഘിക്കപ്പെട്ടു. സാമൂഹിക അകലം, മാസ്‌ക് നിര്‍ബന്ധം, നടുത്തളത്തില്‍ കൂട്ടം ചേരരുത് തുടങ്ങി ഒരുപാടു നിയന്ത്രണങ്ങളാണ് പാര്‍ലമെന്റിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനു മുമ്പ് രാജ്യസഭാ അധ്യക്ഷനും ലോക്‌സഭാ സ്പീക്കറും കക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞത്. ഇത്തരം നിയന്ത്രണങ്ങള്‍ പാലിച്ചു സഭാ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാം എന്ന പൊതു ധാരണയുടെ പശ്ചാത്തലത്തിലാണ് സഭാ സമ്മേളനത്തിന് നിയന്ത്രണങ്ങളോടെ തുടക്കമായത്.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ബജറ്റ് സമ്മേളനം വെട്ടിചുരുക്കി സഭ മാര്‍ച്ചില്‍ പിരിഞ്ഞത്. ഭരണഘടനാ അനുശാസിക്കും വിധം ഒരു സമ്മേളനം അവസാനിച്ച് ആറുമാസത്തിനുള്ളില്‍ അടുത്ത സമ്മേളനം ചേരണമെന്ന് ചട്ടപ്രകാരമാണ് സഭ വീണ്ടും സമ്മേളിച്ചത്.

നടപ്പു സമ്മേളനത്തില്‍ 47 വിഷയങ്ങള്‍ക്കാണ് സഭ ഔദ്യോഗിക അംഗീകാരം നല്‍കേണ്ടത്. ഇതില്‍ 45 ബില്ലുകള്‍, സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട രണ്ട് വിഷയങ്ങള്‍. സഭ പരിഗണിക്കേണ്ട 45 ബില്ലുകളില്‍ 11 എണ്ണം ഓര്‍ഡിനന്‍സുകള്‍ നിയമങ്ങളാക്കാനുള്ള ബില്ലുകളാക്കാനുള്ളതാണ്. ഇക്കാര്യത്തില്‍ ഇരുസഭകളും ഏറെ മുന്നേറി കഴിഞ്ഞു. സര്‍ക്കാരിന്റെ ഈ നിലപാടാണ് ഇന്നലെ രാജ്യസഭയിലും പ്രതിഫലിച്ചത്.

ENGLISH SUMMARY: The cen­tral gov­ern­ment used covid as a cov­er to reduce the strength of the protests

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.