September 28, 2022 Wednesday

Related news

September 25, 2022
September 24, 2022
September 15, 2022
September 13, 2022
September 12, 2022
September 6, 2022
September 6, 2022
August 25, 2022
August 15, 2022
August 12, 2022

ലോക് ഡൗൺ മൂലം തൊഴിൽ നഷ്ടപെട്ട തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ 7500 രൂപ വീതം മൂന്നു മാസം നൽകണം; എഐടിയുസി

Janayugom Webdesk
കൊച്ചി
May 21, 2020 8:12 pm

ലോക് ഡൗൺ മൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കേണ്ടി വന്നത് തൊഴിലാളികൾക്കാണെന്നും അവർക്കുണ്ടായ തൊഴിൽ നഷ്ടത്തിന് പകരമായി മൂന്നു മാസം 7500 രൂപ വീതം കേന്ദ്ര സർക്കാർ നൽകണമെന്നും എഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ആവശ്യപ്പെട്ടു. ഐടിയുസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ്  19 മഹാമാരി  കേന്ദ്ര പാക്കേജും പ്രത്യാഘാതങ്ങളും  എന്ന വിഷയത്തിൽ നടത്തിയ സെമിനാർ (വെബിനാർ ) ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലുറപ്പു രംഗത്തു മാത്രം 7000 കോടിയുടെ നഷ്ടം പാവപ്പെട്ട തൊഴിലാളികൾക്കു ഉണ്ടായിട്ടുണ്ടെന്നും ഇതിനൊക്കെ പരിഹാരമെന്നോണം ഒരു ധാർമ്മിക സമ്പദ്ഘടന രൂപപ്പെടു ത്തണമെന്നും വിഷയം അവതരിപ്പിച്ചു കൊണ്ട് പ്ലാനിങ് ബോർഡ് അംഗം ഡോ. കെ. രവിരാമൻ  പറഞ്ഞു. രണ്ടാം ലോകയുദ്ധത്തിനു ശേഷം തകർന്ന സമ്പദ്ഘടനയെ കരകയറ്റുവാൻ തൊഴിലാളികളുടെ കൂലിയും അവകാശങ്ങളും അംഗീകരിച്ചു കൊണ്ടുള്ള സമീപനമാണ് മുതലാളിത്തം കൈക്കൊണ്ടതെങ്കിൽ ”തൊഴിലാളികളുടെ അന്തസ്സും അവകാശങ്ങളും കെടുത്തുന്ന സമീപനമാണ് ഇപ്പോൾ കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ജെ.ഉദയഭാനു അദ്ധ്യക്ഷനും സംസ്ഥാന സെക്രട്ടറി ആർ.പ്രസാദ് മോഡറേറ്ററുമായ സെമിനാറിൽ വിജയൻ കുനിശ്ശേരി ‚വി.ബി.ബിനു, കെ.മല്ലിക, കവിത രാജൻ, എലിസബത്ത് അസീസി, ഇ.സി.സതീശൻ, ജോൺ ലുക്കോസ്, ആശ ഉണ്ണിത്താൻ, മുരളിധരൻ നായർ, താവം ബാലകൃഷ്ണൻ, കെ.സി.ജയപാലൻ, ടി.എൻ.രമേശൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഇപ്പോഴത്തെ പ്രഖ്യാപനങ്ങൾ തൊഴിലാളികൾക്ക് അനുകൂലമല്ലെന്നും അവരെ കടക്കെണിയിലേക്ക് തള്ളിവിടുമെന്നും, കടങ്ങൾ എഴുതിതള്ളുവാനും തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുവാനും രാജ്യത്തെ പൊതു മേഖലയും പരിസ്ഥിതിയും സംരക്ഷിക്കാനും ശക്തമായ പോരാട്ടം തുടരണമെന്നും ചർച്ചയിൽ എല്ലാവരും അഭിപ്രായപ്പെട്ടു.

Eng­lish Sum­ma­ry: Cen­tral gov­ern­ment should give rupees 7500 for workers

You may also like this Video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.