22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 21, 2025
January 21, 2025
January 21, 2025
January 21, 2025
January 21, 2025
January 20, 2025
January 20, 2025
January 20, 2025
January 20, 2025
January 19, 2025

കേന്ദ്രസർക്കാരിന്റെ ഫേസ്ബുക്ക് ചോർത്തല്‍ വർധിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
November 13, 2021 10:08 am

ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍ മുന്‍നിരയില്‍ സ്ഥാനംപിടിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍. ഫേസ്ബുക്കിനോട് അക്കൗണ്ട് വിവരങ്ങളുടെ അഭ്യർത്ഥന നടത്തുന്നതില്‍ യുഎസാണ് ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നിലായി ഇന്ത്യ, ജർമ്മനി, ഫ്രാൻസ്, ബ്രസീൽ എന്നിവയുണ്ട്. 2021 ന്റെ ആദ്യ പകുതിയില്‍ ഇന്ത്യൻ സർക്കാർ നടത്തിയ ഫേസ്ബുക്ക് ഉപയോക്തൃ വിവര അഭ്യർത്ഥനകൾ 2020 ന്റെ രണ്ടാം പകുതിയെ അപേക്ഷിച്ച് 10ശതമാനം വർധിച്ചതായി കമ്പനി അറിയിച്ചു. 

ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മൊത്തം 45,275 അപേക്ഷകളാണ് ലഭിച്ചത്, കഴിഞ്ഞ വർഷം ഇത് 40,300 ആയിരുന്നു. അഭ്യർത്ഥനകളുടെ പകുതിയോളം ഡാറ്റ തയാറാക്കി നല്‍കിയതായി ഫേസ്ബുക്ക് അവരുടെ സുതാര്യതാ റിപ്പോർട്ടിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ മൊത്തത്തിൽ 2,11,055 അഭ്യർത്ഥനകൾ നടത്തി. അതിൽ ഏകദേശം 71 ശതമാനം പൂർത്തീകരിച്ചതായി ടെക് ഭീമൻ പറയുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് തകരാറുകൾ സംഭവിച്ച മൂന്നാമത്തെ രാജ്യമായും ഇന്ത്യ മാറി. എത്യോപ്യയും മ്യാൻമറുമാണ് മുന്നില്‍.

ENGLISH SUMMARY:The cen­tral gov­ern­men­t’s Face­book leak has increased
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 22, 2025
January 22, 2025
January 22, 2025
January 22, 2025
January 21, 2025
January 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.