September 29, 2022 Thursday

Related news

September 24, 2022
September 24, 2022
September 18, 2022
September 17, 2022
September 17, 2022
September 16, 2022
September 16, 2022
September 16, 2022
September 16, 2022
September 14, 2022

കേന്ദ്ര ആരോഗ്യനയം പാക്കേജിൽ അട്ടിമറിച്ചു, ആരോഗ്യമേഖലയുടെ വിഹിതം ഒരു ശതമാനത്തിൽ താഴെ മാത്രം

ഷിബു ടി ജോസഫ്
കോഴിക്കോട്
May 18, 2020 10:06 pm

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജക പാക്കേജില്‍ ആരോഗ്യമേഖലയിലെ പദ്ധതികള്‍ക്ക് അനുവദിച്ച വിഹിതം ഒരു ശതമാനത്തിൽ താഴെ മാത്രം. കേന്ദ്ര ആരോഗ്യനയത്തിന് വിരുദ്ധമാണിത്. മൂന്ന് ശതമാനം പദ്ധതിവിഹിതം ആരോഗ്യമേഖലയ്ക്ക് മാറ്റിവയ്ക്കണമെന്നാണ് ചട്ടം പറയുന്നത്. കോവിഡ് പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ ആരോഗ്യമേഖലയോട് കാണിച്ച നീതികേടിനെതിരെ സംസ്ഥാന കോവിഡ് വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. ബി ഇക്ബാല്‍ ഉള്‍പ്പെടെ പ്രമുഖര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഇരുപത് ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജില്‍ പതിനയ്യായിരം കോടി രൂപ മാത്രമാണ് ആരോഗ്യമേഖലയ്ക്കായി അനുവദിച്ചത്. പാക്കേജിന്റെ മൂന്ന് ശതമാനം വകയിരുത്തിയാല്‍ അറുപതിനായിരം കോടി രൂപ ആരോഗ്യമേഖലയ്ക്ക് ലഭിക്കുമായിരുന്നു. കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കുമായി കൂടുതല്‍ തുക മാറ്റിവയ്ക്കുമെന്നായിരുന്നു രാജ്യം പ്രതീക്ഷിച്ചത്.

കോവിഡ് വ്യാപനം രാജ്യത്തുടനീളം അതിശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കും പ്രതിരോധത്തിനും വിപുലമായ സംവിധാനങ്ങള്‍ കൂടുതലായി ഒരുക്കേണ്ടതുണ്ട്. സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ അടക്കം കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമാണ്. കോവിഡ് വ്യാപനം അടുത്ത കാലത്തൊന്നും നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ സമ്മതിക്കുമ്പോഴും ഇതിനെ പ്രതിരോധിക്കാനും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നീക്കങ്ങളുമുണ്ടാകുന്നില്ല.

കൊറോണ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിനായി ലോകമെമ്പാടും പരീക്ഷണങ്ങള്‍ നടക്കുകയാണ്. ഇന്ത്യയിലും സമാനമായ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയില്‍ മൂന്ന് വാക്‌സിന്‍ ഫാക്ടറികളുടെയോ മറ്റ് പൊതുമേഖലാ മരുന്ന് കമ്പനികളുടെയോ വികസനത്തിനും ശാക്തീകരണത്തിനുമായി ഒരു രൂപ പോലും ഉത്തേജക പാക്കേജില്‍ മാറ്റിവച്ചില്ല. എന്നാല്‍ സ്വകാര്യ കമ്പനികള്‍ ഉല്പാദിപ്പിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വാങ്ങാനായി 11 കോടി മാറ്റിവച്ചു. ഇതിന്റെ ഗുണം ലഭിക്കുന്നത് സ്വകാര്യമരുന്ന് കമ്പനികള്‍ക്കാണ്.

കോവിഡ് വ്യാപനത്തെ കേരളത്തില്‍ ഉള്‍പ്പെടെ ഫലപ്രദമായി പ്രതിരോധിച്ചതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കും വളരെ വലുതാണ്. ജിഎസ്‌ടി മൂലം തനത് ഫണ്ടില്‍ തന്നെ വലിയ കുറവാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേരിടുന്നത്. നിലവിലെ സാഹചര്യങ്ങളെ കണക്കിലെടുത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് കേരളത്തിന്റെ ഉള്‍പ്പെടെ അഭ്യര്‍ത്ഥന ഉത്തേജക പാക്കേജില്‍ പരിഗണിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ശ്രീചിത്ര മെഡിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ആവശ്യമാണെങ്കിലും ലഭ്യമാക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.

കോവിഡ് മഹാമാരിക്കിടെ സ്വകാര്യമേഖലയെ ശക്തപ്പെടുത്താനും പൊതുമേഖലയെ വിറ്റുതുലയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ കിണഞ്ഞുപരിശ്രമിക്കുമ്പോള്‍ രാജ്യത്തെ ജനങ്ങളുടെ ജീവന് വലിയ ഭീഷണിഉയര്‍ത്തുന്ന കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ കാട്ടുന്ന അലംഭാവമാണ് ആരോഗ്യവിദഗ്ധരുടെയും പൊതുപ്രവര്‍ത്തകരുടെയും കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.

Eng­lish sum­ma­ry; The cen­tral health pol­i­cy pack­age is under­mined and the share of the health sec­tor is less than 1%

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.