28 March 2024, Thursday

Related news

March 9, 2024
January 24, 2024
October 5, 2023
September 24, 2023
September 16, 2023
April 16, 2023
February 19, 2023
February 17, 2023
February 16, 2023
November 22, 2022

അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്ന് കേന്ദ്ര സര്‍വകലാശാല

Janayugom Webdesk
കാസര്‍കോട്
September 9, 2021 10:06 pm

കേന്ദ്ര സര്‍വകലാശാലാ അധ്യാപകരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്ന് കേരള കേന്ദ്ര സര്‍വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ . അധ്യാപകരും ജീവനക്കാരും ദേശവിരുദ്ധമായ ക്ലാസുകളില്‍ നിന്നും പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും രാജ്യതാല്‍പര്യത്തിനു വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടപടിയെടുക്കുമെന്നും ഓഗസ്റ്റ് 30ന് രജിസ്ട്രാര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നു. അധ്യാപകര്‍ ദേശവിരുദ്ധരാവാതെ സുക്ഷിക്കാന്‍ വൈസ് ചാന്‍സലറെ കൗണ്‍സില്‍ ചുമതലപ്പെടുത്തുകയും ചെയ്തു. 

സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ എംഎ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ ക്ലാസില്‍ നരേന്ദ്ര മോഡി സര്‍ക്കാറിനെ ഫാസിസ്റ്റ് ആഭിമുഖ്യമുള്ള സര്‍ക്കാര്‍ എന്ന് പരാമര്‍ശിച്ചുവെന്ന് ആരോപിച്ചു ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പൊളിറ്റിക്‌സിലെ അധ്യാപകന്‍ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ ഉത്തരവ്. സര്‍വകലാശാല പ്രത്യേക സമിതി നടത്തിയ അന്വേഷണത്തില്‍ ദേശവിരുദ്ധ പരാമര്‍ശങ്ങളില്ല എന്ന് കണ്ടെത്തിയതിനാല്‍ അധ്യാപകന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് സര്‍വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ വൈസ് ചാന്‍സലര്‍ ഡോ. എച്ച് വെങ്കിടേശ്വരലു ഇത് റിപ്പോര്‍ട്ട് ചെയ്തു. 

സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് ശരിയല്ല എന്ന് യോഗത്തില്‍ പങ്കെടുത്ത ആര്‍എസ്എസ് ആഭിമുഖ്യമുള്ളവര്‍ വാദിച്ചു. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്റെ ക്ലാസ് ദേശവിരുദ്ധമാണ് എന്ന നിഗമനത്തില്‍ കൗണ്‍സില്‍ എത്തിയതായും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍ ഓണ്‍ലൈന്‍ ക്ലാസിനായി ഉപയോഗിച്ച പവര്‍ പോയിന്റ് സ്ലൈഡുകളും ഓഡിയോകളും സര്‍വകലാശാല രേഖകളില്‍ നിന്നും നീക്കം ചെയ്യാനും തീരുമാനിച്ചു. സര്‍വകലാശാലയിലെ മുഴുവന്‍ അധ്യാപകര്‍ക്കും ബാധകമാകും വിധം സര്‍വകലാശാല പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

ENGLISH SUMMARY:The Cen­tral Uni­ver­si­ty will mon­i­tor the activ­i­ties of teachers

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.