26 March 2024, Tuesday

Related news

March 7, 2024
January 26, 2024
December 20, 2023
June 28, 2023
June 20, 2023
May 25, 2023
April 26, 2023
April 17, 2023
February 12, 2023
February 10, 2023

വിർച്വൽ വാദങ്ങള്‍ക്കായി സുപ്രീം കോടതിയിൽ പുതുതായി ഏർപ്പെടുത്തിയ സോഫ്റ്റ്‌വേറില്‍ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ

Janayugom Webdesk
ന്യൂഡൽഹി
September 3, 2021 6:10 pm

വിർച്വൽ വാദങ്ങള്‍ക്കായി സുപ്രീം കോടതിയിൽ പുതുതായി ഏർപ്പെടുത്തിയ സോഫ്റ്റ്‌വേറില്‍ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) എൻ വി രമണ. പുതിയ സോഫ്റ്റ്‌വേര്‍ മാറ്റി പഴയത് കൊണ്ടുവരണമെന്നും പുതിയ സംവിധാനത്തില്‍ തനിക്ക് അതൃപ്തിയുള്ളതായും ചീഫ് ജസ്റ്റിസ് രമണ കോടതിയിൽ ഹാജരായ ഉദ്യോഗസ്ഥരോടും സാങ്കേതിക വിദഗ്ധരോടും പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പാണ് പഴയസോഫ്റ്റ്‌വേറായ വിദ്യോയിൽ നിന്ന് സിസ്കോയിലേക്ക് മാറിയത്. മുതിർന്ന അഭിഭാഷകർ വിദ്യോയിൽ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്നാണ് പുതിയ സോഫ്റ്റ്‌വേറായ സിസ്കോയിലേക്ക് മാറിയത്. മോശം കണക്ടിവിറ്റി കാരണം വിദ്യോ വഴി നടത്തിയ വാദങ്ങളില്‍ നിരവധി സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അഭിഭാഷകർ പരാതിപ്പെട്ടിരുന്നു.

വാദങ്ങള്‍ കേള്‍ക്കുമ്പോള്‍ പ്രതിധ്വനി വരുന്നതുള്‍പ്പെടെയുള്ള തടസങ്ങളുംഅഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് കോടതി വിർച്വൽ വാദത്തിലേക്ക് മാറിയത്. സെപ്റ്റംബർ ഒന്ന് മുതൽ കോടതി ഹൈബ്രിഡ് ഫിസിക്കൽ‑വിർച്വൽ വാദങ്ങള്‍ ആരംഭിച്ചു. കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കുന്നതിനാൽ ഇപ്പോഴും കോടതികളിൽ വാദങ്ങള്‍ല വിര്‍ച്വലായാണ് കേള്‍ക്കുന്നത്.

ഓണ്‍ലൈനായി നടക്കുന്നതിനാല്‍ ഇത്തരം വാദങ്ങള്‍ കേള്‍ക്കുന്നതിന് മാധ്യമങ്ങള്‍ക്ക് തടസമുണ്ടായിരുന്നു. ഇതിനാല്‍ മാധ്യമങ്ങള്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷൻ സംവിധാനവും മെയില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ വിസ്കോ സോഫ്റ്റ്‌വേറ് വന്നതിന് ശേഷം ചില സന്ദര്‍ഭങ്ങളി ആപ്ലിക്കേഷനിലൂടെ വാദങ്ങള്‍ കേള്‍ക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിച്ചിരുന്നില്ല. പ്രത്യേക ബെഞ്ചുകളുടെ പല വാദങ്ങളും അതില്‍ ലഭ്യമായിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന ഹിയറിങില്‍ 14 വാദങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് കാണാൻ സാധിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ENGLISH SUMMARY: The Chief Jus­tice of India has expressed dis­sat­is­fac­tion with the new­ly installed soft­ware in the Supreme Court for vir­tu­al arguments

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.