Web Desk

തിരുവനന്തപുരം

May 20, 2021, 10:53 am

വിപ്ലവ മണ്ണിലെത്തി ധീര രക്തസാക്ഷികള്‍ക്ക് പുഷ്പചക്രം അര്‍പ്പിച്ച് മുഖ്യമന്ത്രിയും, നിയുക്ത മന്ത്രിമാരും

Janayugom Online

ചരിത്രമുറങ്ങുന്ന ആലപ്പുഴയുടെ വിപ്ലവമണ്ണില്‍ ധീരരക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വയലാറിലെ രക്തസാക്ഷി മണ്ഡജപത്തിലും, വിലയ ചുടുകാട്ടിലും എത്തി നിയുക്ത മുഖ്യമന്ത്രിപിണറായി വിജയനും, സിപിഐ,സിപിഐ (എം) മന്ത്രിമാരും രക്ഷ്‌തസാക്ഷി സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തി. ഇത്തവണത്തെ പിഷ്പാര്‍ച്ചനക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട് ചരിത്രവിജയം നേടി തുടർച്ചയായി രണ്ടാമതും അധികാരമേൽക്കുന്ന എൽഡിഎഫ്‌ സർക്കാരിന്റെ സത്യപ്രതിജ്ഞക്ക്‌ മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും നിയുക്‌ത മന്ത്രിമാരും വയലാറിലെ വിപ്ലവമണ്ണിലെത്തിയതും പുഷ്പാപര്‍ച്ച നടത്തുന്നത്. രാവിലെ ഒമ്പതിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്‌പചക്രം സമർപ്പിച്ചു. 

തുടർന്ന്‌ സിപിഐ എം, സിപിഐ മന്ത്രിമാർ പുഷ്‌പാർച്ചന നടത്തി. അതിന്‌ ശേഷം വലിയ ചുടുകാടിലെ രക്‌തസാക്ഷി മണ്ഡപത്തിലും പുഷ്‌പാർച്ചന നടത്തി. 1957ലെ ആദ്യത്തെ ഇഎംഎസിന്‍റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രി സഭ അധികാരത്തില്‍ വന്ന നാള്‍ മുതല്‍ സത്യപ്രതിജ്ഞക്ക് മുന്നോടിയായി വയലാറിലെ രകതസാക്ഷി മണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തും. മുൻകാലങ്ങളിലും എൽഡിഎഫ്‌ സർക്കാർ അധികാരമേൽക്കുന്നതിന്‌ മുന്നേയായി വയലാർ രക്‌തസാക്ഷി മണ്ഡപത്തിലും വലിയചുടുകാടിലും പുഷ്‌പാര്‍ച്ചന നടത്താറുണ്ട്‌. ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ക്കിടയില്‍ പിണറായി വിജയന്‍ പുഷ്പചക്രം സമര്‍പ്പിച്ച് പുഷ്പാര്‍ച്ചനയ്ക്ക് തുടക്കം കുറിച്ചു. 

തുടര്‍ന്ന് നിയുക്തമന്ത്രിമാരും പുഷ്പാര്‍ച്ചന നടത്തി. നിയുക്തസ്പീക്കറും എല്‍ഡിഎഫ് കണ്‍വീനറും മറ്റ് പ്രമുഖ നേതാക്കളും ആദരമര്‍പ്പിച്ചു. പൊതുസമ്മേളനം ഒഴിവാക്കി പത്തുമിനിറ്റില്‍ പുഷ്പാര്‍ച്ചന പൂര്‍ത്തിയാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകരുടെ വരവ് ഒഴിവാക്കി. മാധ്യമപ്രവര്‍ത്തകരും നിശ്ചയിച്ച എല്‍ഡിഎഫ് നേതാക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വൈകിട്ട്‌ മൂന്നരക്ക്‌ സെൻട്രൽ സ്‌റ്റേഡിയത്തിൽ തയ്യാറാക്കിയ വേദിയിലാണ്‌ സത്യപ്രതിജ്ഞ. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ പരമാവധി ആളുകളെ കുറച്ചായിരിക്കും സത്യപ്രതിജ്ഞ.

ENGLISH SUMMARY:The Chief Min­is­ter and the appoint­ed min­is­ters pre­sent­ed wreaths to the brave mar­tyrs who reached the rev­o­lu­tion­ary soil
You may also like this video