Saturday 16, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

തിരുവനന്തപുരം

January 28, 2021, 9:49 am

23,606 തൊഴിലവസരങ്ങള്‍, 30,000 പട്ടയം വിതരണം ചെയ്തു ; നൂറുദിന കർമ്മ പരിപാടികള്‍ മുഖ്യമന്ത്രി വിലയിരുത്തി

Janayugom Online

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു നൂറുദിന കർമ്മ പരിപാടിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നത്. ഇതിനകം 23, 606 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും പങ്കെടുത്ത യോഗം വിലയിരുത്തി. 

സര്‍ക്കാര്‍ വിതരണം ചെയ്യാൻ ഉദ്ദേശിച്ചിരുന്ന 50,000 പട്ടയങ്ങളിൽ 30,000 വിതരണം ചെയ്തു. 19 സ്മാർട്ട് വില്ലേജുകള്‍ പൂർത്തിയായതായും കെ- ഫോണിന്റെ ഉദ്ഘാടനം വൈകാതെ നടത്താനും തീരുമാനിച്ചു. ഡിസംബർ 17ന് പ്രഖ്യാപിച്ച പരിപാടി മാർച്ച് 27ന് പൂർത്തിയാക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നാലും നൂറു ദിന കർമ്മ പരിപാടികള്‍ പൂർത്തിയാക്കാന്‍ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

അതേസമയം, വർധിപ്പിച്ച ക്ഷേമ പെൻഷനായ 1600 രൂപ വിഷുവിനുമുമ്പ്‌ ഗുണഭോക്താക്കളുടെ വീടുകളിലെത്തുമെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. വിഷു കിറ്റും വിതരണം ചെയ്യും. എപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക്‌ 15 രൂപ നിരക്കിൽ 10 കിലോഗ്രാംവീതം അരിയും വിഷുവിനുമുമ്പ്‌ ലഭ്യമാക്കും. എല്ലാ സ്‌കീം വർക്കേഴ്‌സിനും വർധിപ്പിച്ച വേതനവും പ്രതിഫലവും ഏപ്രിലിൽത്തന്നെ നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Eng­lish sum­ma­ry; The Chief Min­is­ter eval­u­at­ed the 100-day action plans
You may also like this video: