18 April 2024, Thursday

Related news

April 18, 2024
April 17, 2024
April 15, 2024
April 15, 2024
April 11, 2024
April 8, 2024
April 7, 2024
April 5, 2024
April 4, 2024
April 4, 2024

കേരള പൊലീസ് സൈബർ സുരക്ഷകളിൽ കൂടുതൽ കാര്യക്ഷമമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി

Janayugom Webdesk
കൊച്ചി
September 23, 2022 4:00 pm

കൊച്ചി: കേരള പൊലീസ് സൈബർ സുരക്ഷകളിൽ കൂടുതൽ കാര്യക്ഷമമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സൈബർ സുരക്ഷാ സമ്മേളനം ‘കൊക്കൂണി’ന്റെ 15-ാം പതിപ്പ്‌ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൈബർ കുറ്റകൃത്യങ്ങൾക്ക് കൂടുതലായി ഇരകളാകുന്നത് സ്‌ത്രീകളും കുട്ടികളുമാണ്. സൈബർ സുരക്ഷ സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. ഓരോ പൗരന്റേയും ഉത്തരവാദിത്വമാണ്. സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പൊതുജനങ്ങളുടെ കൂടി സഹകരണം ആവശ്യമാണ്. പൊതു-സ്വകാര്യ സഹകരണത്തോടെ സൈബർ സുരക്ഷ വർദ്ധിപ്പിക്കാനാകണമെന്നും കൊക്കൂൺ ശില്‌പശാല ഇതിന് സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്റർപോൾ കണക്കു അനുസരിച്ചു കുട്ടികളും യുവാക്കളും സൈബർ സുരക്ഷ ഭീഷണിയിലാണെന്നും സമൂഹ മാധ്യമങ്ങൾ എങ്ങിനെ സുരക്ഷിതമായി ഉപയോഗിക്കണം എന്നതിനെക്കുറിച്ചു ഇവരെ ബോധവൽക്കരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. വ്യക്തിഗത ഡിജിറ്റൽ ഇടവും സുരക്ഷയുമായി ബന്ധപ്പെട്ടതാണ് മറ്റൊരു പ്രശ്നം. ലോകമെമ്പാടും കമ്പ്യൂട്ടറുകളും, സ്മാർട്ട് ഫോണുകളും ഇന്റർനെറ്റും വ്യാപകമായതോടെ സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുകയാണ്. സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങളും വർധിച്ചുവരികയാണ്. ഈ വിപത്തിനെ നേരിടേണ്ടത് അടിയന്തിര ആവശ്യമാണ്. സ്ത്രീകളും കുട്ടികളും അശ്ലീലസാഹിത്യം, അനാവശ്യമായ പിന്തുടരൽ, വഞ്ചന, ഹാക്കിംഗ് തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങളുടെ ഇരകളായിത്തീരുന്നു. ഇവയിൽ ഭൂരിഭാഗവും സംഭവിക്കുന്നത് അവബോധമില്ലായ്മയും, സൈബർ ഉപയോഗത്തെക്കുറിച്ചും അറിയാത്തതുമാണ്.

സർക്കാർ പ്രവർത്തനങ്ങൾ കൂടുതൽ കൂടുതൽ ഡിജിറ്റലൈസ് ചെയ്തുകൊണ്ടിരിക്കുന്നതിനാൽ, സൈബർ ആക്രമണങ്ങളും സൈബർ കുറ്റകൃത്യങ്ങളും നേരിടാൻ സർക്കാരുകളും വേണ്ടത്ര തയ്യാറാകേണ്ടതുണ്ട്. അതിനാൽ, സൈബർ സുരക്ഷ സാധാരണക്കാർക്കോ വ്യവസായത്തിനോ മാത്രമല്ല, നിയമ നിർവ്വഹണ ഏജൻസികൾക്കും സർക്കാരുകൾക്കും വലിയ ആശങ്കയാണ്. ഈ സാഹചര്യത്തിലാണ് ഈ സമ്മേളനത്തിന് കൂടുതൽ പ്രാധാന്യം ഉള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്റർപോളും, എൻസിആർബിയും പുറത്തുവിട്ട സൈബർ ക്രൈം കണക്കുകൾ, നമ്മുടെ കുട്ടികളും യുവാക്കളും സൈബർ ലോകത്ത് നിരന്തരമായ ഭീഷണിയിലാണെന്നും ഡിജിറ്റൽ ഉപകരണങ്ങളും സേവനങ്ങളും ജാഗ്രതയോടെ ഉപയോഗിച്ചില്ലെങ്കിൽ, അവർ സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായേക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അത് കൊണ്ട് തന്നെ സ്വാഭാവികമായും കേരള പോലീസ് പോലീസിംഗിൽ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിൽ മുൻനിരയിൽ എത്തിയിട്ടുണ്ട്. സൈബർഡോം, ഡ്രോൺ ഫോറൻസിക് ലാബ്, ചൈൽഡ് സെക്ഷ്വൽ എക്‌സ്‌പ്ലോയിറ്റേഷൻ സെൽ, സിസിടിഎൻഎസ്, പോൾ‑ആപ്പ് തുടങ്ങിയ കേരള പോലീസിന്റെ അതുല്യ പദ്ധതികൾ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടതായും, കേരള പൊലീസ് ഇതിനകം രാജ്യത്തെ ഏറ്റവും മികച്ച സേനകളിലൊന്നായി മാറിയെന്നും അതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലവരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

കേരള പൊലീസിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ചൈൽഡ് സെക്ഷ്വൽ എക്‌സ്‌പ്ലോയിറ്റേഷൻ സെന്റർ നടത്തുന്ന പ്രവർത്തനങ്ങളിൽ ഇന്റർ നാഷണൽ സെൻട്രൽ ഫോർ മിസിംഗ് ആന്റ് എക്സ്പ്ലോയിറ്റഡ് ചിൾഡ്രൻ എന്ന സംഘടന നൽകുന്ന അവാർഡ് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ന് ഐസിഎംഇസി പ്രതിനിധികളായ ഗുലിനെറോ ഗലാർസിയ, മരിയ പിലർ എന്നിവർ സമ്മാനിച്ചു. വ്യാവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ. എംഎൽഎ മുഖ്യാതിഥിയായി പങ്കെടുത്തു, ചീഫ് ഓഫ് നേവൽ സ്റ്റാഫ് അഡ്മിറൽ രാധാകൃഷ്ണൻ ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തി. കേരള പൊലീസ് ചീഫും ഡിജിപിയുമായ അനിൽ കാന്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ. എഡിജിപി ഹെഡ് കോട്ടേഴ്സ് കെ പത്മകുമാർ , വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം, ബച്പൻ ബചാവോ ആന്തോളൻ സിഇഒ രജ്നി സെഖ്രി സിബൽ ഐ.സി.എം.ഇ.സി വൈസ് പ്രസിഡന്റുമാരായ ഗുലിനെറോ ഗലാർസിയ, മരിയ പിലർ, ജർമ്മനയിലെ സൈബർ സെക്യുരിറ്റി അനലിസ്റ്റ് ഡേവിഡ് ബാപ്സ്റ്റി, ഫ്രാൻസിലെ സെക്യൂരിറ്റി റിസർച്ചർ മെറ്റിൽഡെ വെനാൾട്ട് എന്നിവർ പങ്കെടുത്തു. സൈബർ ഡോം നോഡൽ ഓഫീസറും സൗത്ത് സോൺ ഐജിയുമായ പി. പ്രകാശ് നന്ദി പറഞ്ഞു. തുടങ്ങിയ കേരള പൊലീസിന്റെ അതുല്യ പദ്ധതികൾ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടതായും, കേരള പൊലീസ് ഇതിനകം രാജ്യത്തെ ഏറ്റവും മികച്ച സേനകളിലൊന്നായി മാറിയെന്നും അതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലവരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

Eng­lish Summary:The Chief Min­is­ter said that Ker­ala Police has become more effi­cient in cyber security
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.