6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 28, 2024
October 27, 2024
October 25, 2024
October 23, 2024
October 21, 2024
October 19, 2024
October 19, 2024
October 18, 2024
October 16, 2024
October 16, 2024

ശബരിമല വിമാനത്താവള പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ക്ലിയറന്‍സ് ലഭിച്ചതായി മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
February 1, 2024 11:18 am

ശബരിമല വിമാനത്താവള പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ ക്ലിയറന്‍സ് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വിമാനത്താവളത്തിന് സുരക്ഷാ ക്ലിയറന്‍സ് ലഭിക്കാനുണ്ട്.ഇത് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്.വിമാനത്താവളത്തിന്റെ കാര്യത്തിൽ ആരോഗ്യകരമായ സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത് എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.മറ്റ് പലകാര്യങ്ങളിലുംകേന്ദ്രം നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് നമുക്ക് അനുഭവമുള്ളതാണ്.

സാമൂഹ്യാഘാത പഠനത്തിനായി ഏഴംഗസമിതിയെ നിയോഗിച്ചിരുന്നു. സമിതി പഠനത്തിന് ശേഷം സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. 2570 ഏക്കർ ഏറ്റെടുക്കുന്ന നടപടി ആരംഭിച്ചു കഴിഞ്ഞു. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.നിയമസഭ ഇന്ന് മൂന്ന് ബില്ലുകൾ പരിഗണിക്കാനിരിക്കുകയാണ്.

ചരക്ക് സേവന നികുതി, മുൻസിപ്പാലിറ്റി, പഞ്ചായത്തീരാജ് എന്നീ ഭേദഗതി ബില്ലുകളാണ് സഭ പരിഗണിക്കുക. മൂന്ന് ദിവസമായി നടന്ന നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ച കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. ഇന്നും പ്രതിപക്ഷം സഭയിൽ നിന്ന് വാക്ക് ഔട്ട് നടത്തി.

Eng­lish Summary:
The Chief Min­is­ter said that the cen­tral gov­ern­ment has received clear­ance for the Sabari­mala air­port project

You may also like this video:

TOP NEWS

November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.