Web Desk

തിരുവനന്തപുരം

January 22, 2021, 2:41 pm

ഐ വിഭാഗത്തെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ്; മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും

Janayugom Online

കോണ്‍ഗ്രസ് ഹൈക്കമാന്‍‍ഡ് മുന്‍കൈഎടുത്തു രൂപീകരിച്ച സംസ്ഥാനത്തെ കോണ്‍ഗ്രസ് സമിതിയുടെ ചെയര്‍മാനായി ഉമ്മന്‍ചാണ്ടിയുടെ നിയമനത്തെ എതിര്‍ത്ത് ഐ വിഭാഗം രംഗത്തുവന്നപ്പോള്‍ , പാര്‍ട്ടി നേതൃത്വത്തിന് വെളുക്കാന്‍ തേച്ചത് പാണ്ടായി പോയൊഎന്നൊരു തോന്നല്‍. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മേല്‍നോട്ട സമിതിയുടെ നേതൃത്വം മാത്രമാണ് ഉമ്മന്‍ചാണ്ടിക്ക്നല്‍കിയിട്ടുള്ളുവെന്നാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറയുന്നത്.

ഇതിനിടയില്‍ സമിതിയില്‍ മുസ്ലീം സമൂഹത്തിനും, സ്ത്രീകള്‍ക്കും പ്രാതിനിധ്യമില്ലെന്നു പരാതി ഉയരുന്നു. ഉമ്മന്‍ചാണ്ടിയെ സമിതി അധ്യക്ഷനായി നിയമിച്ചിതിലൂടെ അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണേണ്ടതില്ലെന്നും, തെരഞ്ഞെടുപ്പിനു ശേഷം അക്കാര്യമെല്ലാം എംഎല്‍എമാര്‍ തീരുമാനിക്കുമെന്നുമാണ് ഇപ്പോള്‍ പറയുന്നത് . 2016ലെ തെരഞ്ഞെടുപ്പ് തോല്‍വിക്കുശേഷം ഉമ്മന്‍ചാണ്ടി കേരള രാഷട്രീയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. യുഡിഎഫ് ചെയര്‍മാന്‍ ഒഴിഞ്ഞ അദ്ദേഹം പ്രതിപക്ഷ നേതൃസ്ഥാനവും ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. ഇതേതുടര്‍ന്നാണ് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായത്.ഇത്തവണ ഉമ്മന്‍ചാണ്ടി മത്സര രംഗത്ത് ഉണ്ടാവില്ലെന്ന എന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍.

പുതുപ്പളളിമണ്ഡലത്തില്‍ മകന്‍ ചാണ്ടി ഉമ്മന്‍സ്ഥാനാര്‍ത്ഥിയാകുമന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ലീഗ് അടക്കമുള്ള ഘടകക്ഷികളുടെ സമ്മര്‍ദ്ദമാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുത്തത്. കേരളത്തിലെ ഇടതുമുന്നേറ്റത്തില്‍ എങ്ങനെ ഉമ്മന്‍ചാണ്ടിക്ക് മുന്നോട്ട്നയിക്കാന്‍ കഴിയുമെന്ന ചോദ്യം അവശേഷിക്കുന്നു

You may also like this video: