സൈബര്‍ തട്ടിപ്പില്‍ ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും തട്ടിപ്പുകളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇക്കാര്യത്തിൽ സൈബര്‍ വോള്‍ട്ട് പദ്ധതി ആവിഷ്‌കരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ ഹെല്‍പ്പ് ലൈന്‍ നടപ്പാക്കും.തട്ടിപ്പുകാര്‍ പലതരത്തിലുണ്ടെന്നും എന്നെ ഒന്ന്‘തട്ടിച്ചോളൂ’ എന്നാണ് ചിലരുടെ നിലയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഈ സമയം വിരമിച്ച ജഡ്ജിയെ വരെ സൈബർ തട്ടിപ്പുകാർ പറ്റിച്ചെന്ന് സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
ജെൻഡർ ന്യൂട്രല്‍ കേരളം നടപ്പാക്കുന്നതിന്റെ ഭാഗമായി കോണ്‍സ്റ്റബിള്‍ തസ്തികയില്‍ വനിതാ സംവരണം നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.റോഡിലെ അപകടകരമായ ഡ്രൈവിങ്ങില്‍ പൊലീസ് നടപടി സ്വീകരിക്കുന്നുണ്ട്.റോഡിലെ അഭ്യാസം തടയാന്‍ നടപടി എടുക്കുമോ എന്ന കടകംപള്ളി സുരേന്ദ്രന്റെ ചോദ്യത്തിനായിരുന്നു മറുപടി.പൊലീസ് അറിഞ്ഞിട്ടല്ല ഈ അഭ്യാസങ്ങള്‍ നടക്കുന്നത്. റോഡിലൂടെ അപകടകരമായി ബൈക്ക് ഓടിക്കുന്നതില്‍ പൊലീസ് നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തിൽ ബോധവത്കരണമാണ് വേണ്ടത്. റോഡില്‍ സ്ഥിരമായി അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ ബ്ലാക്ക് സ്‌പോട്ടായി പരിഗണിച്ച് അവിടങ്ങളില്‍ അപകടം കുറയ്ക്കുന്ന തരത്തിലുള്ള നടപടി സ്വീകരിക്കും.
സംസ്ഥാനത്ത് എഐ ക്യാമറ സ്ഥാപിച്ചതോടെ സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ഉറപ്പാക്കാന്‍ കഴിഞ്ഞു. സംസ്ഥാനത്ത് അപകടങ്ങള്‍ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.സംസ്ഥാനത്ത് റോഡുകള്‍ പലതും നല്ല റോഡുകളാണ്. അതിനാൽ നല്ല വേഗതയിലാണ് വാഹനങ്ങള്‍ പോകുന്നത്.കാല്‍നടയാത്രക്കാര്‍ റോഡിലൂടെ യാത്ര ചെയ്യുക എന്നത് പ്രയാസമാണ്.അതിവേഗതയില്‍ ഓടുന്ന വാഹനങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്.
പ്രദേശങ്ങളില്‍ മാത്രമാണ് ഇത്തരം സൗകര്യം ഒരുക്കേണ്ടതുള്ളത്. പൊലീസ് സ്റ്റേഷന്‍ നവീകരണത്തിൽ സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെങ്കിലും ഘട്ടമായി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ അംഗ ബലം വര്‍ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.