18 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 10, 2024
September 7, 2024
September 4, 2024
September 3, 2024
August 31, 2024
August 19, 2024
July 9, 2024
June 17, 2024
May 26, 2024
April 30, 2024

കൊല്ലത്ത് പെട്ടി ഓട്ടോയില്‍ അഭയം തേടിയ കുട്ടികളെ സംരക്ഷിക്കാനൊരുങ്ങി ശിശുവികസന വകുപ്പ്

Janayugom Webdesk
കൊല്ലം
October 9, 2022 1:44 pm

ശങ്കേഴ്‌സ് ജങ്ഷനു സമീപം പെട്ടി ഓട്ടോയില്‍ അഭയം തേടിയ തിരുവനന്തപുരം സ്വദേശി നസീറിന്റെ കുട്ടികളെ സംരക്ഷിക്കാന്‍ ശിശുവികസന വകുപ്പ്. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി. കുട്ടികളുടെ സംരക്ഷണവും വിദ്യാഭ്യാസവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
കുട്ടികളെ ജെജെ ആക്ട് അനുസരിച്ച് കൊല്ലത്തെ അംഗീകൃത ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റും. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണുള്ളത്. കുട്ടികളെ തമ്മില്‍ വേര്‍പിരിക്കാതെ ഒരുമിച്ചായിരിക്കും താമസിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൊല്ലം സിഡബ്ല്യുസി ചെയര്‍മാനും അംഗങ്ങളും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറും സ്ഥലം സന്ദര്‍ശിച്ച് നസീറിനേയും മക്കളേയും നേരില്‍ കണ്ട് സംസാരിച്ചു.

Eng­lish sum­ma­ry; The Child Devel­op­ment Depart­ment is ready to pro­tect the chil­dren who sought shel­ter in Pet­ti Auto in Kollam

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.