July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

കുട്ടിയെ വിമാനത്തില്‍ കയറ്റിയില്ല; ഇന്‍ഡിഗോയ്ക്ക് അഞ്ചു ലക്ഷം പിഴ

Janayugom Webdesk
May 29, 2022

ഭിന്നശേഷിക്കാരനായ കുട്ടിയെ വിമാനത്തില്‍ കയറ്റാതിരുന്ന സംഭവത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന് വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) അഞ്ചു ലക്ഷം രൂപ പിഴ വിധിച്ചു. വേണ്ടത്ര ശ്രദ്ധയോടെയല്ല കുട്ടിയെ ജീവനക്കാര്‍ കൈകാര്യം ചെയ്തതെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടി.

മേയ് ഏഴിന് റാഞ്ചി വിമാനത്താവളത്തിലാണ് ഇന്‍ഡിഗോ വിമാനത്തില്‍ കയറുന്നതില്‍നിന്നു കുട്ടിയെ തടഞ്ഞത്. കുട്ടി പരിഭ്രാന്തനായിരുന്നു എന്നു പറഞ്ഞാണ് വിമാനത്തില്‍ കയറ്റാന്‍ ജീവനക്കാര്‍ വിസമ്മതിച്ചത്. ഇതോടെ മാതാപിതാക്കളുടെയും യാത്ര മുടങ്ങി. സംഭവം വിവാദമായതോടെ ഡിജിസിഎ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിക്കുകയായിരുന്നു.

Eng­lish Sum­ma­ry: The child was not board­ed; Indi­go fined Rs 5 lakh

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.