24 April 2024, Wednesday

Related news

March 18, 2024
December 1, 2023
November 9, 2023
September 15, 2023
September 7, 2023
July 30, 2023
June 18, 2023
May 5, 2023
May 5, 2023
May 4, 2023

സിഐഎസ്എഫ് ജവാന്‍ വെടിയുതിര്‍ത്തു; ഒരു മരണം

Janayugom Webdesk
കൊല്‍ക്കത്ത
August 6, 2022 10:20 pm

പശ്ചിമ ബംഗാളില്‍ സിഐഎസ്എഫ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്തു. സംഭവത്തില്‍ എ എസ്ഐ കൊല്ലപ്പെടുകയും ഒരു ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ചെയ്തു.
കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള ഇന്ത്യന്‍ മ്യൂസിയത്തിലാണ് സംഭവം. സ്വന്തം എകെ 47 തോക്ക് ഉപയോഗിച്ച് ഹെഡ് കോണ്‍സ്റ്റബിള്‍ സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു. ഇയാളെ പിന്നീട് കൊല്‍ക്കത്ത പൊലീസ് അറസ്റ്റു ചെയ്തു. ഏകദേശം 15 റൗണ്ട് വെടിവയ്പ് നടന്നുവെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിനുള്ള കാരണം വ്യക്തമല്ലെന്നും ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: The CISF jawan opened fire; a death

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.