August 19, 2022 Friday

Related news

July 15, 2022
May 18, 2022
May 14, 2022
May 4, 2022
May 1, 2022
May 1, 2022
May 1, 2022
April 21, 2022
April 19, 2022
April 18, 2022

ട്രേഡ് യൂണിയന്‍ ഐക്യകാഹളമുയര്‍ത്തി സി ഐ ടി യു സംസ്ഥാനസമ്മേളനത്തിന് തുടക്കം

Janayugom Webdesk
December 17, 2019 4:13 pm

ആലപ്പുഴ : ട്രേഡ് യൂണിയന്‍ ഐക്യകാഹളമുയര്‍ത്തി സി ഐ ടി യു സംസ്ഥാനസമ്മേളനത്തിന് ആലപ്പുഴയില്‍ തുടക്കമായി. ഇന്നലെ രാവിലെ പ്രതിനിധിസമ്മേളന നഗറായ ഇ എം എസ് സ്റ്റേഡിയത്തില്‍ സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം അഖിലേന്ത്യാജനറല്‍ സെക്രട്ടറി തപന്‍സെന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളികളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം നടത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തെപ്പോലും ഇല്ലായ്മ ചെയ്യുന്ന നിലപാടുകളാണ് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇതിനെ ചെറുക്കാന്‍ തൊഴിലാളികളുടെ യോജിച്ച പ്രക്ഷോഭം അനിവാര്യമാണ്. തങ്ങള്‍ക്കു ലഭിച്ച ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടനയെപ്പോലും കേന്ദ്രം മാറ്റി മറിക്കുന്നു. ഇത്തരം കാടത്ത നടപടികള്‍ക്കെതിരെ സമസ്ഥ മേഖലയിലെയും ജനങ്ങള്‍ പ്രക്ഷോഭത്തിന്റെ പാതയിലാണ്.

നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ മൂലം രാജ്യത്ത് ഉണ്ടാകുന്ന മാറ്റങ്ങള്‍ ഗൗരവത്തോടെ വേണം കാണുവാന്‍. സാമ്പത്തിക- രാഷ്ട്രീയ മേഖലകളില്‍ വലതുപക്ഷ ശക്തികളുടെ ഇടപെടല്‍ അനുദിനം വര്‍ധിക്കുകയാണ്. സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കുവാന്‍ തൊഴില്‍ നിയമങ്ങളെപ്പോലും ഇല്ലാതാക്കുന്നു. കുത്തകള്‍ക്ക് വേണ്ടി ദാസ്യപ്പണി ചെയ്യുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലേതെന്നും അദ്ദേഹം പറഞ്ഞു. കോടികളുടെ നികുതിയാണ് കുത്തക മുതലാളിമാര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ വേണ്ടെന്നു വെച്ചത്. ലാഭത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലും കുത്തക ഭിമമന്‍മാര്‍ക്കായി തീറെഴുതുന്നു. തന്ത്രപ്രദാനമായ പ്രതിരോധ സംരഭങ്ങളെപ്പോലും വിറ്റു തുലക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരാണ് കേന്ദ്രത്തിലേത്. എം പി മാരെയും എം എല്‍എ മാരെയും പോലും ഇവര്‍ കച്ചവട ചരക്കാക്കുന്നു. അക്കാദമിക് പിന്‍ബലമില്ലാതെ തൊഴിലാളികള്‍ സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നും കാര്യങ്ങള്‍ തിരിച്ചറിയുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ജന ദ്രോഹനയങ്ങള്‍ക്കെതിരെ ജനുവരി 8 ന് ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന പണിമുടക്ക് ചരിത്രത്തില്‍ ഇടം നേടുമെന്നും അദ്ദേഹം പറഞ്ഞു.

എ ഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ , ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍ നാസര്‍ സ്വാഗതവും പി ഗാനകുമാര്‍ നന്ദിയും പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരിം എം പി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഇന്ന് വൈകിട്ട 5 ന് ടൗണ്‍ ഹാളില്‍ നടക്കുന്ന സാസ്ക്കാരിക സായാഹ്നം സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി സുധാകരന്‍ അധ്യക്ഷനാകും. സുനില്‍ പി ഇളയിടം, ആലങ്കോട് ലീലാകൃഷ്ണന്‍, സി എസ് സുജാത എന്നിവര്‍ പങ്കെടുക്കും.നാളെ വൈകിട്ട് 5 ന് തൊഴിലാളി റാലി നടക്കും. ആലപ്പുഴ കടപ്പുറത്ത് ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് ഡോ കെ ഹേമലത , എളമരം കരിം എം പി , മന്ത്രി ടി എം തോമസ് ഐസക് തുടങ്ങിയവര്‍ പങ്കെടുക്കും.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.