13 June 2025, Friday
KSFE Galaxy Chits Banner 2

പെരുനാൾ നിറവില്‍ നാടും നഗരവും

Janayugom Webdesk
പാലക്കാട്
June 7, 2025 8:39 am

ഇസ്ലാംമത ഇന്ന് പെ രുന്നാള്‍ ആഘോഷിക്കുന്ന തിര ക്കിലാണ്. ഇന്നലെ നോമ്പോ ടുത്താണ് പലരും പെരുന്നാളിനെ വരവേറ്റത്ത്. തലേ ദിവസങ്ങളിലെല്ലാം നഗരത്തിലെ വ്യാപാര സ്ഥാപങ്ങളിൽ നല്ല തിരക്കനുഭവപ്പെട്ടു. വസ്ത്ര വ്യാപാരശാലകൾ ഫാൻസി ഫുട്വെയർ സ്റ്റേഷനറി കടകളിലെല്ലാം നല്ല തിരക്കായിരുന്നു. നഗരത്തിലെ പ്രധാന റോഡുകളായ ടിബി റോഡ് ജിബി റോഡ് കോർട്ട് റോഡ് സ്റ്റേഡിയം റോഡ് എന്നിവിടങ്ങളിലെല്ലാം രാവിലെ മുതൽ തിരക്ക് അനുഭവപ്പെട്ടു. മാർക്കറ്റ് റോഡിലെയും ബി ഓ സി റോഡിലെയും മൊത്തവ്യാപാര കേന്ദ്രങ്ങളിലും പർച്ചേസ് ചെയ്യാൻ എത്തിയവരുടെ തിരക്കായിരുന്നു. ഇതിനുപുറമേ വലിയങ്ങാടിയിലെ സ്റ്റേഷനറി കടകളിലും പെരുന്നാളിന് സാധനങ്ങൾ വാങ്ങാൻ എത്തിയവരേറെയായിരുന്നു. സ്കൂൾ തുറക്കുന്ന സമയം കൂടിയായതിനാൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്ന തിരക്കിലും പെരുന്നാളിന് വസ്ത്രങ്ങൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായില്ല. വൻകിട വ്യാപാരസ്ഥാപനങ്ങളെല്ലാം കൂടുതൽ സെലക്ഷനുകളുമായി രംഗത്ത് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മഴയ്ക്ക് ശമനമുള്ളതിനാൽ വഴിയോര കച്ചവടക്കാർക്കും ഇത്തവണ പെരുന്നാൾ വിപണിയിൽ മെച്ചപ്പെട്ട കച്ചവടം ലഭിച്ചു. പെരുന്നാൾ വിപണി പ്രതീക്ഷിച്ച് വൻകിട വ്യാപാരസ്ഥാപനങ്ങളെല്ലാം ഇന്നലെ രാത്രി വൈകിയും പ്രവർത്തിച്ചു. 

വൻകിട വ്യാപാരസ്ഥാപനങ്ങളിൽ പാർക്കിംഗ് സൗകര്യമുണ്ടെങ്കിലും ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ മതിയായ പാർക്കിംഗ് സൗകര്യമില്ലാത്തതും റോഡരികിലെ അനധികൃത പാർക്കിംഗുമെല്ലാം നഗരത്തിലെത്തുന്നവർക്ക് ദുരിതം തീർത്തിരുന്നു. വിപണിയിൽ പച്ചക്കറികൾക്കു വില വർദ്ധിച്ചതിനു പുറമേ കോഴി വിലയും കുതിച്ചുയർന്നത് വ്യാപാരികളിൽ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും എല്ലാം വാങ്ങി ഇന്ന് ആശംസകള്‍ നേരുന്ന തിരക്കി ലാണ് ഇസ്ലാംമതവിശ്വാസികള്‍. 

Kerala State - Students Savings Scheme

TOP NEWS

June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 12, 2025
June 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.