കാലിൽ അണുനാശിനി വീണെന്ന് ആരോപിച്ച് അഞ്ചംഗ സംഘം ചേർന്ന് കീടനാശിനി കുടിപ്പിച്ച ശുചീകരണ തൊഴിലാളി മരിച്ചു. മോട്ടിപുര ഗ്രാമത്തിൽ നിന്നുള്ള കുൻവർ പാൽ എന്ന യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. കീടനാശിനി കുടിച്ച ശേഷം ഗുരുതരാവസ്ഥയിരുന്ന യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഏപ്രിൽ 14-ാം തീയതിയാണ് സംഭവം നടന്നത്.
അണുനശീകരണം നടത്തുന്നതിനിടെ അബദ്ധത്തിൽ ഇന്ദ്രപാൽ എന്ന ഒരു യുവാവിന്റെ കാലിൽ അണുനാശിനി വീഴുകയായിരുന്നു. ഇതിൽ ക്ഷുഭിതനായ ഇന്ദ്രപാലും സുഹൃത്തുക്കളും ചേർന്ന് അണുനാശിനി തെളിക്കുന്ന മെഷീന്റെ പൈപ്പ് കുൻവറിന്റെ വായിലേക്ക് സ്പ്രേ ചെയ്യുകയായിരുന്നു. അസ്വസ്ഥകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കുൻവറിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിക്കുകയാണ് ചെയ്തത്. പിന്നീട് ഇയാളുടെ നില ഗുരുതരാവസ്ഥയിലായതോടെ ടിഎംയു മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ കുൻവറിന്റെ സഹോദരന്റെ പരാതിയിൽ പൊലീസ് അഞ്ച് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
English summary: The cleaning worker died
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.