March 21, 2023 Tuesday

വാഴക്കുളത്തു നിന്ന് ബി നാച്വറലിനായി കമ്പനി വാങ്ങുന്നത് 1600 ടണ്‍ പൈനാപ്പിള്‍; വീഡിയോ കാണാം

ആർ ഗോപകുമാർ
കൊച്ചി
May 6, 2020 4:38 pm

കോവിഡ് ഭീഷണിക്കൊപ്പം താപനിലയും കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഐടിസിയുടെ റെഡി-റ്റു-സെര്‍വ് ഫ്രൂട് ബിവറെജസ് ബ്രാന്‍ഡായ ബി നാച്ചുറൽ രാജ്യത്തിലുടനീളം തടസം കൂടാതെ ജ്യൂസ് ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി പരമ്പരാഗത റീടെയില്‍ ശൃംഖലകള്‍ക്കു പുറമെ ഇ‑കോമേഴ്‌സ്, ഇതര ചാനല്‍ ശൃംഖലകളും സജീവമാക്കാന്‍ നടപടികള്‍ സ്വീകരിച്ചു. ഇറക്കുമതി ചെയ്ത പഴങ്ങളോ പഴസത്തോ ഉപയോഗിക്കാതെ ഇന്ത്യയിലെ കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന വിവിധ തരം പഴവര്‍ഗങ്ങള്‍ മാത്രം ഉപയോഗിച്ച് നിര്‍മിക്കുന്ന പാനീയങ്ങളെന്ന നിലയില്‍ ജനപ്രീതിയാര്‍ജിച്ച ബി നാച്വറല്‍ ഉല്‍പ്പന്നങ്ങള്‍ ആഗോള തൊഴില്‍ദിനത്തോടനുബന്ധിച്ച് കര്‍ഷകരുടെ അധ്വാനഫലങ്ങള്‍ (ഫ്രൂട്‌സ് ഓഫ് ലേബര്‍) ആഘോഷിക്കുകയും അവയ്ക്ക് നന്ദി പറയുകയും ചെയ്യുന്ന വിഡിയോയും പുറത്തിറക്കി.

രാജ്യത്തെ യഥാരത്ഥ നിത്യഹരിതനായകര്‍ കര്‍ഷകരാണെന്നാണ് വിഡിയോ വിശേഷിപ്പിക്കുന്നത്. ബി നാച്വറലിന്റെ വിവിധ ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകളിലും സോഷ്യല്‍ മീഡിയാ ഹാന്‍ഡ്‌ലുകളിലും പ്രചരിക്കുന്ന വിഡിയോയില്‍ കമ്പനി പൈനാപ്പിൾ വാങ്ങുന്ന വാഴക്കുളത്തു നിന്നുള്ള കര്‍ഷകദൃശ്യങ്ങളും ഇടം പിടിച്ചിട്ടുണ്ട്. ഐടിസിയുടെ അഗ്രികള്‍ച്ചര്‍ ബിസിനസ് ഡിവിഷന്‍ വഴി, ബി നാച്വറല്‍ വാഴക്കുളത്തുള്ള കര്‍ഷകരില്‍ നിന്ന് നേരിട്ട് ഏകദേശം 2.5 കോടി രൂപ വിലമതിക്കുന്ന 1,600 ടണ്‍ പൈനാപ്പിളാണ് വര്‍ഷം തോറും വാങ്ങുന്നത്.

ക്രൂരമായ ഇന്ത്യയിലെ വേനൽക്കാലം അതിന്റെ ഉച്ചസ്ഥായിലെത്തുമ്പോള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യധികം നിര്‍ണായകമാണെന്നും ഐടിസിയുടെ ഡയറി ആന്‍ഡ് ബിവറേജസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സഞ്ജയ് സിംഗാള്‍ പറഞ്ഞു. ‘ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തില്‍ പിന്തുണയാകുകയും ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനുള്ള ഞങ്ങളുടെ ശ്രമങ്ങളെ സഹായിക്കുകയും ചെയ്യുന്നവരില്‍ ഏറ്റവും പ്രമുഖ സ്ഥാനമാണ് രാജ്യത്തെ പഴവര്‍ഗ കര്‍ഷകര്‍ക്കുള്ളത്.

ഭൂരിപക്ഷം ആളുകളും കോവിഡ് ഭീഷണി ചെറുക്കാന്‍ വീട്ടിലിരിക്കുമ്പോള്‍ ആരോഗ്യരക്ഷാപ്രവര്‍ത്തകരെപ്പോലെത്തന്നെ നിശബ്ദം ജോലി തുടരുന്നവരാണ് കര്‍ഷകര്‍. ഇവര്‍ക്കുള്ള ആദരമാണ് ബി നാച്വറല്‍ വിഡfയോ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാംഗ്ലൂരിലെ എഫ്‌സിബി ഉല്‍ക്ക വിഭാവനം ചെയ്ത ഈ വീഡിയോ നിര്‍മിച്ചത് 16 ബീറ്റ്‌സ് ഫിലിംസ് ആണ്.

വീഡിയോയിലേക്കുള്ള ലിങ്ക്: www.facebook.com/BNaturalFruitBeverages/videos/667051830817691/

Eng­lish sum­ma­ry ;The com­pa­ny buys 1600 tonnes of pineap­ple annu­al­ly from B Nat­u­rals from Vazhakkulam.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.