September 22, 2023 Friday

Related news

July 12, 2023
July 11, 2023
July 7, 2023
July 1, 2023
June 26, 2023
June 15, 2023
June 13, 2023
June 12, 2023
June 10, 2023
June 10, 2023

ഗുസ്തി താരങ്ങളെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ബ്രിജ് ഭൂഷണ്‍ സമീപത്തുണ്ടായിരുന്നതായി പരാതിക്കാരി

Janayugom Webdesk
ന്യൂഡല്‍ഹി
June 10, 2023 12:54 pm

ഗുസ്തി താരങ്ങളെ തെളിവെടുപ്പിന് എത്തിച്ചത് ബ്രിജ് ഭൂഷണ്‍ സമീപത്തുള്ളപ്പോഴാണെന്നും അവിടെ എത്തിയപ്പോള്‍ ബ്രിജ് ഭൂഷണെ കണ്ട് ഭയന്നെന്നും പരാതിക്കാരി.

തെളിവെടുപ്പിന് ഗുസ്തി ഫെഡറേഷന്‍ ഓഫീസില്‍ എത്തിച്ചപ്പോള്‍ ബ്രിജ് ഭൂഷണ്‍ സമീപത്തുണ്ടായിരുന്നു. ഇത് തന്നെ ഭയപ്പെടുത്തിയെന്നും പരാതിക്കാരിയായ താരം പറയുന്നു. കുറ്റാരോപിതര്‍ വീട്ടിലുള്ളപ്പോള്‍ തെട്ടടുത്ത സ്ഥലത്ത് തെളിവെടുപ്പിന് എത്തുകയെന്നത് അസ്വസ്ഥാജനകമെന്നും പരാതിക്കാരി പറയുന്നു. വീടുംഓഫീസും ഒരേ വളപ്പിലാണെങ്കിലും എതിര്‍ദിശയിലാണെന്നും പരാതിക്കാരിയും കുറ്റോരോപിതനും തമ്മില്‍ കണ്ടിട്ടില്ലെന്നും ഡല്‍ഹി പോലീസ് വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം, ബ്രിജ് ഭൂഷന്‍റെ അറസ്റ്റിനുള്ള സാധ്യത മങ്ങി. നൽകിയ പരാതി വ്യാജമാണെന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അച്ഛന്‍റെ വെളിപ്പെടുത്തലോടെ നേരത്തെയെടുത്ത പോക്സോ കേസ് ദുർബലമായി.നൽകിയത് വ്യാജ പരാതിയാണെന്നും, മകൾക്ക് ചാംപ്യൻഷിപ്പിൽ സെലക്ഷൻ ലഭിക്കാത്തതിനെ തുടർന്നുണ്ടായ വിരോധമാണ് കാരണമെന്നും കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത പരാതിക്കാരിയുടെ അച്ഛൻ വെളിപ്പെടുത്തിയത്. 

കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മൊഴി വീണ്ടും പോലീസ് രേഖപ്പെടുത്തിയിരുന്നു. 15നകം കോടതിയിൽ സമർപ്പിക്കാനിരിക്കുന്ന കുറ്റപത്രത്തിൽ പോലീസ് ഇത് ഉൾപ്പെടുത്തും. അതേസമയം, പരാതി നൽകിയ മറ്റ് 6 ​ഗുസ്തി താരങ്ങളും പരാതിയിൽ ഉറച്ച് നിൽക്കുകയാണ്. 

അന്താരാഷ്ട്ര റഫറിയടക്കം എഫ്ഐആറിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് താൻ സാക്ഷിയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വെളിപ്പെടുത്തലിന് പിന്നാലെ ‍ലഡല്‍ഹിയില്‍ എത്തിയ ബ്രിജ് ഭൂഷൺ കോടതിയിൽനിന്നും അനുകൂല നടപടിയുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ്.

Eng­lish Summary:
The com­plainant said that Brij Bhushan was near­by when the wrestlers were brought to col­lect evidence

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.