Web Desk

കൊച്ചി

January 27, 2020, 3:59 pm

മുട്ടയ്ക്കുള്ളിൽ പ്ലാസ്റ്റിക്ക് കണ്ടെത്തിയതായി പരാതി, വ്യാജ മുട്ട എങ്ങനെ തിരിച്ചറിയാം

Janayugom Online

മുട്ടയ്ക്കുള്ളിൽ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയതായി പരാതി. നോർത്ത് കളമശേരി സ്വദേശി വിന്‍സെന്റ് വാങ്ങിയ മുട്ടയിലാണ് പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തിയത്. മുട്ട പാകം ചെയ്യുന്നതിനിടെയാണ് മുട്ടയിൽ പ്ലാസ്റ്റിക്കിന്റെ അശം കണ്ടത്. മുട്ടയുടെ തോടിനോട് ചേര്‍ന്ന പാടയിലായിരുന്നു പ്ലാസ്റ്റിക് കോട്ടിങ്ങ്.

ഇത് ശ്രദ്ധയിൽപ്പെട്ട വിന്‍സെന്റ് നഗരസഭാ അധികൃതരെ അറിയിക്കുകയും ഉടൻ തന്നെ കളമശേരി നഗരസഭ ആരോഗ്യ വിഭാഗം വീട്ടിലെത്തി മുട്ടയുടെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. വിദഗ്ദ പരിശോധനയ്ക്കായി സാമ്പിളുകൾ ലാബിലേയ്ക്ക് അയയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. അന്യ സംസ്ഥാനത്ത് നിന്ന് ഇത്തരം വ്യാജ മുട്ടകൾ ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

വീട്ടിൽ തന്നെ വ്യാജ മുട്ട തിരിച്ചറിയാം;

  • വ്യാജമുട്ട പൊട്ടിക്കുന്നതോടുകൂടി മഞ്ഞക്കരുവും വെള്ളക്കരുവും തമ്മില്‍ വളരെ പെട്ടെന്ന് കൂടിച്ചേരുന്നതായി കാണാം. യഥാര്‍ഥ മുട്ടകളില്‍ നിന്നും വ്യത്യസ്തമായി വ്യാജമുട്ടയുടെ തോടുകള്‍ കൂടുതല്‍ തിളക്കമുള്ളതായിരിക്കും. എന്നാല്‍ വളരെ പെട്ടെന്ന് ഇത് തിരിച്ചറിയാന്‍ സാധിക്കില്ല. ഇത്തരം മുട്ട കൈയ്യിലെടുത്താല്‍ സാധാരണ മുട്ടയേക്കാള്‍ അല്‍പ്പം കട്ടികൂടിയതായും അനുഭവപ്പെടും.
  • വ്യാജ മുട്ടകള്‍ പൊട്ടിക്കുന്നതോട് കൂടി മഞ്ഞക്കരുവും വെള്ളക്കരുവും കൂടിച്ചേരുന്നതോടൊപ്പം ഉരുകുകയും ചെയ്യുന്നു.
  • വ്യാജ മുട്ട പൊരിക്കുമ്പോള്‍ മഞ്ഞക്കരു മറ്റൊന്നിലും സ്പര്‍ശിക്കാതെ വ്യാപിക്കും. എന്നാല്‍ യഥാര്‍ഥ മുട്ട ഇതില്‍ നിന്നും വ്യത്യസ്തമായ സ്വഭാവമാണ് പ്രകടിപ്പിക്കുന്നത്

Eng­lish Sum­ma­ry: The com­plaint alleges that a trace of plas­tic was found inside the egg.

you may also like this video;