Web Desk

തിരുവനന്തപുരം

January 29, 2021, 4:37 pm

ശബരിനാഥ് എംഎല്‍എയെ വിമര്‍ശിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്‍റെ തലയടിച്ചു പൊട്ടിച്ചു

Janayugom Online

കോൺഗ്രസ് കുറ്റിച്ചൽ മണ്ഡലം തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ കെ എസ് ശബരീനാഥൻ എംഎൽഎയെ വിമർശിച്ച വാർഡ് തെരഞ്ഞെടുപ്പ് കൺവീനറുടെ തലയടിച്ചു പൊട്ടിച്ചു. മന്തിക്കളം വാർഡ് കമ്മിറ്റി കൺവീനർ നവാസി (44) നെയാണ് എംഎൽഎയുടെ അനുയായിയും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായ കൊട്ടാരം അനി (അനിൽകുമാർ)യും സംഘവും ആക്രമിച്ചത്.മന്തിക്കളം വാർഡിൽ ആർഎസ്‌പി സ്ഥാനാർഥിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. ആർഎസ്‌പി കേന്ദ്ര കമ്മിറ്റി അംഗം പരുത്തിപള്ളി സനലിന്റെ സഹോദരനും ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ അജീഷായിരുന്നു സ്ഥാനാർഥി. ഇദ്ദേഹം 157 വോട്ടുകൾക്ക് സിപിഐ എം സ്ഥാനാർഥിയോട് പരാജയപ്പെട്ടിരുന്നു.

ശബരീനാഥൻ ബിജെപിയുമായി ധാരണയുണ്ടാക്കിയെന്നും അദ്ദേഹത്തിന്റെ അനുകൂലിയായ മണ്ഡലം പ്രസിഡന്റ്‌ കോട്ടൂർ സന്തോഷും ‍കൊട്ടാരം അനിയും ഉൾപ്പെടെ വോട്ടു മറിച്ചെന്നും യോഗത്തിൽ ആരോപണം ഉയർന്നു. വോട്ടുകച്ചവടം നടത്തിയ കോട്ടൂർ സന്തോഷിനെ പുറത്താക്കണമെന്നും നവാസ്‌ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ശബരീനാഥന്റെ ബിനാമിയായറിയപ്പെടുന്ന കരാറുകാരൻ കൂടിയായ കൊട്ടാരം അനിയും സംഘവും നവാസിനെ ഇരുമ്പ് കമ്പി കൊണ്ട് തലയ്‌ക്കടിച്ചു.നവാസിനെ ആദ്യം കുറ്റിച്ചലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

നേരത്തെ മുസ്സീം യൂത്ത ലീഗ് ശബരിനാഥിനെതിരെ പ്രമേയം പാസാക്കിയിരുന്നു. വെള്ളിമൂങ്ങ ചലച്ചിത്രത്തിലെ മാമ്മച്ചനാണ് ശബരിനാഥെന്നും പ്രമേയത്തില്‍ പറഞിരുന്നു. എംഎല്‍എയുടെ ബിജെപി രസഹ്യധാരണ കോണ്‍ഗ്രസ് പാര്‍ട്ടിയിലും ചര്‍ച്ചയായിരിക്കുകയാണ്. ശബരിനാഥിനെ അരുവിക്കരയില്‍ ഇനിയും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുരുതന്ന നിര്‍ദ്ദേശവും ലീഗ് നേതൃത്വം കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെപററി ചര്‍ച്ചചെയ്യുന്നതിനു കൂടുന്ന യോഗങ്ങളില്‍ ശബരിനാഥിന്‍റെ ബിജെപി ബന്ധം ചര്‍ച്ചയായിരിക്കുകയാണ്.

ENGLISH SUMMARY: The Con­gress region­al leader who crit­i­cized Sabri­nath MLA was beheaded

YOU MAY ALSO LIKE THIS VIDEO